Quantcast

ഒരുക്കങ്ങൾ പൂർത്തിയായി; മീഡിയവൺ സൂപ്പർ കപ്പ് സോക്കർ ഫെസ്റ്റിവൽ നാളെ മുതൽ

ജൂൺ 06 വ്യാഴം, 07 വെള്ളി എന്നീ രണ്ട് ദിവസങ്ങളിലായി സിഞ്ചിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിലാണ് കാർണിവൽ ഒരുക്കുന്നത്.

MediaOne Logo

Web Desk

  • Published:

    5 Jun 2024 1:07 PM GMT

ഒരുക്കങ്ങൾ പൂർത്തിയായി;  മീഡിയവൺ സൂപ്പർ കപ്പ് സോക്കർ ഫെസ്റ്റിവൽ നാളെ മുതൽ
X

മനാമ: കളിക്കളത്തിൽ വീറും വാശിയും നിറക്കുന്ന ഫുട്‌ബോൾ മൽസരങ്ങളും വിവിധ വിനോദ പരിപാടികളുമായി മീഡിയവൺ ബഹ്‌റൈനിൽ സംഘടിപ്പിക്കുന്ന 'സൂപ്പർ കപ്പ് 2024 സോക്കർ ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ജൂൺ 06 വ്യാഴം, 07 വെള്ളി എന്നീ രണ്ട് ദിവസങ്ങളിലായി സിഞ്ചിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിലാണ് കാർണിവൽ ഒരുക്കുന്നത്. കാൽപന്ത് കളിയുടെ വശ്യതയും ചാരുതയുമായി വിവിധ ജി.സി.സി രാജ്യങ്ങളിൽ ആവേശം പകർന്ന മീഡിയ വൺ സൂപ്പർ കപ്പ് മൽസരങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി.

മത്സരങ്ങൾ രാജ്യത്തെ പ്രമുഖരായ ഫുട്‌ബോൾ പ്രേമികൾക്ക് ആവേശം പകർന്ന് കളിക്കളത്തിൽ കളിയാവേശത്തിൻറെ ചൂടും ചൂരും നിറഞ്ഞ മത്സരം കാഴ്ചവെക്കും. ബഹ്‌റൈൻ ഇന്ത്യ ഫുട്‌ബോൾ അസോസിയേഷൻ 'ബിഫ'യുമായി സഹകരിച്ചാണ് ഫുട്‌ബോൾ മാമാങ്കം ഒരുക്കുന്നത്..

വ്യാഴാഴ്ച രാത്രി 8.30 ന് ടീമുകളുടെ മാർച്ച്പാസ്റ്റോടെയാണ് സൂപ്പർ കപ്പിനു ഔപചാരികമായി തുടക്കം കുറിക്കുക. ഉദ്ഘാടനച്ചടങ്ങിൽ ബഹ്‌റൈൻ പാർലമെൻറ് അംഗങ്ങൾ,സ്വദേശി പ്രമുഖർ,സ്‌പോർട്‌സ് താരങ്ങൾ ,ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകർ,വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

വ്യാഴം രാത്രി 9.00 മണിക്ക് ആദ്യ മത്സരങ്ങൾ നടക്കും.വെള്ളിയാഴ്ച വൈകിട്ട് 7 മണി മുതൽ സോക്കർ ഫെസ്റ്റിവൽ ആരംഭിക്കും. വനിതകൾക്കും കുട്ടികൾക്കുമായുള്ള പെനാൽറ്റി ഷൂട്ട് ഔട്ട് മൽസരം, പായസ മൽസരം, വിവിധ ഇൻസ്റ്റന്റ് മത്സരങ്ങൾ എന്നിവയോടൊപ്പം ജ്വാല മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത നിശ, സഹ്യദയ നാടൻ പാട്ട് സംഘം അവതരിപ്പിക്കുന്ന നാടൻ പാട്ട്, വിവിധ പ്രദർശനങ്ങൾ, കലാപരിപാടികൾ എന്നിവയും അരങ്ങേറും. 9.00 മണി മുതൽ ആവേശകരമായ സെമി ഫൈനൽ, ഫൈനൽ ഫുട്‌ബോൾ മത്സരങ്ങളും നടക്കും.

ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിൻറെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി രൂപവൽക്കരിച്ച വിപൂലമായ സ്വാഗതസംഘത്തിൻറെ നേതൃത്വത്തിലാണ് പരിപാടിയുടെ മുന്നൊരുക്കങ്ങൾ നടന്നത്. സൂപ്പർ കപ്പ് മത്സരങ്ങൾ നേരിൽകാണാനും കളിയോടൊപ്പം വിവിധ കലാ പ്രകടനങ്ങൾ കുടുംബസമേതം ആസ്വദിക്കാനുമുള്ള അവസരം കൂടിയായി മാറും മീഡിയാ വൺ സംഘടിപ്പിക്കുന്ന സോക്കർ ഫെസ്റ്റിവൽ. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

TAGS :

Next Story