അന്താരാഷ്ട്ര നാണയ നിധി പ്രതിനിധികളുമായി ബഹ്റൈൻ വൈദ്യുത കാര്യ മന്ത്രി വാഇൽ ചർച്ച നടത്തി
ബഹ്റൈൻ വൈദ്യുത കാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് അന്താരാഷ്ട്ര നാണയ നിധി പ്രതിനിധികളുമായി ചർച്ച നടത്തി. ഓൺലൈനിൽ നടന്ന ചർച്ചയിൽ വൈദ്യുത, ജല മേഖലയിൽ കൈവരിച്ച നേട്ടങ്ങളെ കുറിച്ച് മന്ത്രി വിശദീകരിച്ചു.
ബഹ്റൈനിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നു. സാമ്പത്തിക ഉത്തേജന പാക്കേജ് വഴി വിവിധ മേഖലകൾക്കുണ്ടാകുന്ന വളർച്ചയും പുരോഗതിയും ശക്തമായിരിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത വൈദ്യുത, ജല കാര്യ അതോറിറ്റി സി.ഇ.ഒ ശൈഖ് നവാഫ് ബിൻ ഇബ്രാഹിം ആൽ ഖലീഫ വ്യക്തമാക്കി.
സുസ്ഥിര ഊർജ്ജ മേഖലയിൽ ഗണ്യമായ നേട്ടം 2022 - 2026 കാലയളവിൽ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലും അന്താരാഷ്ട്ര തലത്തിലും വൈദ്യുത, ജല രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും പുത്തൻ പ്രവണതകളും ചർച്ചയായി. സർവതോന്മുഖമായ വളർച്ച കൈവരിക്കുന്നതിന് ഇത്തരത്തിലുള്ള യോഗങ്ങൾ ഏറെ ഗുണകരമാകുമെന്ന് മന്ത്രി വാഇൽ പറയുകയും അന്താരാഷ്ട്ര നാണയ നിധി സംഘത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Adjust Story Font
16