Quantcast

നെസ്റ്റോ ഗ്രൂപ്പിൻറെ ബഹ്‌റൈനിലെ 18-ാമത് ശാഖ ബുസൈതീനിൽ പ്രവർത്തനമാരംഭിച്ചു

MediaOne Logo

Web Desk

  • Published:

    4 March 2024 4:11 PM GMT

നെസ്റ്റോ ഗ്രൂപ്പിൻറെ ബഹ്‌റൈനിലെ 18-ാമത് ശാഖ ബുസൈതീനിൽ പ്രവർത്തനമാരംഭിച്ചു
X

ഗൾഫ് മേഖലയിലെ പ്രമുഖ ചില്ലറ വ്യാപാര ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പ് മുഹറഖിലെ ബുസൈതീനിൽ ഉത്സവഛായയിൽ പുതിയ ഹൈപ്പർമാർക്കറ്റ് ശാഖ തുറന്നു. നെസ്റ്റോയുടെ ബഹ്‌റൈനിലെ 18-ാമത്തെയും മിഡിൽ ഈസ്റ്റിലെ 124-ാമത്തെയും ശാഖയാണ് ഇന്ന് പ്രവർത്തനമാരംഭിച്ചത്.ബഹ് റൈൻ ആഭ്യന്തര, വിദേശ വ്യാപാര അസി. അണ്ടർസെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. പാർലമെന്റ് അംഗം ഹമദ് അൽ ദോയ് , മുനിസിപ്പാലിറ്റി കൗൺസിൽ തലവൻ എ അസീസ് അൽ നാർ, നെസ്റ്റോയെ പ്രതിനിധീകരിച്ച്‌ മാനേജിംഗ് ഡയറക്ടർ ഹാഷിം മാണിയോത്ത് , എക്‌സിക്യൂട്ടീവ് ഡയറക്ടർ അർഷാദ് , ഡയറക്ടർ മുഹമ്മദ് ആത്തീഫ് , ജനറൽ മാനേജർ മുഹമ്മദ് ഹനീഫ് , ഹെഡ് ഓഫ് ബയിംഗ് അബ്ദു ചെട്ടിയാങ്കണ്ടിയിൽ എന്നിവരും സന്നിഹിതരായിരുന്നു.

അത്യാധുനിക സൗകര്യങ്ങളോടെയും ഉപഭോക്താക്കൾക്ക് വേറിട്ട ഷോപ്പിംഗ് അനുഭവം സമ്മാനിച്ച് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും ഒരുക്കിയാണ് പുതിയ ഹൈപ്പർ മാർക്കറ്റ് സജ്ജീകരിച്ചിട്ടുള്ളതെന്ന് മാനേജ്മെൻ്റ് അറിയിച്ചു. പുതിയ ഹൈപ്പർമാർക്കറ്റിൽ ആഗോളതലത്തിൽ ലഭ്യമായ പുത്തൻ ഉൽപന്നങ്ങൾ, ബേക്കറി സാധനങ്ങൾ, പച്ചക്കറികൾ,മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. 100 വാഹനങ്ങൾക്കായി വിശാലമായ പാർക്കിംഗ് സൗകര്യവും ചെക്ക്ഔട്ട് കൗണ്ടറുകളും സംവിധാനിച്ചിട്ടുണ്ട്.

മുഹറഖിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്കായി മറ്റൊരു മനോഹരമായ ഹൈപ്പർമാർക്കറ്റ് തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് നെസ്റ്റോ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അർഷാദ് ഹാഷിം കെ.പി പറഞ്ഞു.ബഹ്‌റൈനിൽ തങ്ങളുടെ ഔട്ട്ലെറ്റുകളിലൂടെ ലോകോത്തര ഷോപ്പിംഗ് അനുഭവം ഒരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.ബഹ്‌റൈനിൽ നെസ്റ്റോയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ തുടർച്ചയായി പിന്തുണ നൽകിയ ബഹ്‌റൈൻ രാജാവ് ശൈഖ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ശൈഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും ബഹ്‌റൈനിലെ ജനങ്ങൾക്കും നെസ്റ്റോ അധികൃതർ നന്ദി അറിയിച്ചു.

നെസ്റ്റോ ഗ്രൂപ്പ് അതിന്റെ ലോയൽറ്റി റിവാർഡ് പ്രോഗ്രാം ആപ്പായ 'ഇനാം' അവതരിപ്പിച്ചതായും മാനേജ്മെൻ്റ് അറിയിചു. മൊത്തത്തിലുള്ള ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ ലോയൽറ്റി അംഗീകരിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ നൂതന പ്രോഗ്രാം ഏത് ബ്രാഞ്ചിലെയും ഓരോ പർച്ചേസിനും പ്രത്യേക ആനുകൂല്യങ്ങളും അധിക കിഴിവുകളും റിഡീം ചെയ്യാവുന്ന പോയിന്റുകളും നൽകുന്നു.

രാവിലെ 8 മുതൽ അർധരാത്രി വരെയാണ് ഈ ശാഖയുടെ പ്രവർത്തന സമയം. പുതിയ ഉൽപ്പന്നങ്ങൾ, മാംസം, പാലുൽപ്പന്നങ്ങൾ, കലവറ ഇനങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ലഭ്യമായിരിക്കും നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ശാഖകളിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കിയതായും മാനേജ്മെൻ്റ് അറിയിച്ചു.

Next Story