തുർക്കി-സിറിയ ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാൻ ധാരണ
തുർക്കി, സിറിയ ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാൻ തുർക്കി ഫോറിൻ ഇക്കണോമിക് റിലേഷൻസ് കൗൺസിൽ അംഗവും തുർക്കി-ബഹ്റൈൻ ബിസിനസ് കൗൺസിൽ തലവനുമായ പെലിഗോൺ ഗോർകാനുമായി റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് കരാറിലൊപ്പുവെച്ചു.
കഴിഞ്ഞ ദിവസം അങ്കാറയിലാണ് ചടങ്ങ് നടന്നത്. റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ചുമതലയാണ് കൗൺസിലിനുണ്ടാവുക. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള സഹായം എത്തിക്കാനും പ്രയാസം ലഘൂകരിക്കാനും ആദ്യ ഘട്ടത്തിൽ തന്നെ സഹായമയച്ച രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ.
ബഹ്റൈൻ ജനത സമാഹരിച്ച സഹായങ്ങൾ പല ഘട്ടങ്ങളിലായി തുർക്കിയിലും സിറിയയിലുമെത്തിക്കാൻ സാധിച്ചതായി ഡോ. മുസ്തഫ അസ്സയ്യിദ് വ്യക്തമാക്കി. ഇനിയുള്ള സഹായങ്ങൾ യു.എൻ, തുർക്കിയ റെഡ് ക്രസന്റ്, തുർക്കി ഫോറിൻ ഇക്കണോമിക് റിലേഷൻസ് കൗൺസിൽ എന്നിവയുമായി സഹകരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16