Quantcast

ബഹ്റൈനിൽ ട്രാഫിക്​ ഡയറക്​ടറേറ്റിന്​ കീഴിൽപുതിയ വാഹന പരിശോധന കേന്ദ്രം

MediaOne Logo

Web Desk

  • Published:

    26 Jan 2022 10:47 AM GMT

ബഹ്റൈനിൽ ട്രാഫിക്​ ഡയറക്​ടറേറ്റിന്​ കീഴിൽപുതിയ വാഹന പരിശോധന കേന്ദ്രം
X

ബഹ്റൈനിലെ ട്രാഫിക്​ ഡയറക്​ടറേറ്റിന്​ കീഴിൽ സ്വകാര്യ​ മേഖലയുമായി സഹകരിച്ച്​ ഈസ ടൗണിൽ വാഹന പരിശോധന കേന്ദ്രം ആരംഭിച്ചു. ദിനേന 150 ചെറുവാഹനങ്ങൾക്ക്​ ഇവിടെ പരിശോധന നടത്താൻ സാധിക്കും.

ട്രാഫിക്​ ഡയറക്​ടർ ബ്രിഗേഡിയർ ശൈഖ്​ അബ്​ദുറഹ്​മാൻ ബിൻ അബ്​ദുൽ വഹാബ്​ ആൽഖലീഫയുടെ രക്ഷാധികാരത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ്​ 'ലേസർ കാർ ഇൻസ്​പെക്​ഷൻ സെന്‍റർ'ഉദ്​ഘാടനം ചെയ്​തത്​. വാഹന പരിശോധനക്കായുള്ള സ്വകാര്യ മേഖലയിലെ ഏഴാമത്തെയും ചെറുകിട വാഹനങ്ങൾക്കുള്ള അഞ്ചാമത്തെയും സ്​ഥാപനമാണിത്​. വാഹനം പരിശോധിക്കുന്ന ജീവനക്കാർക്കുള്ള പരിശീലന പരിപാടികൾ ട്രാഫിക്​ വിഭാഗത്തിന്​ കീഴിൽ നൽകിയിരുന്നു.

എല്ലാ സെന്‍ററുകളിലും ഒരുപോലെയുള്ള സേവനമായിരിക്കും ലഭിക്കുക. സ്വകാര്യ മേഖലയിൽ​ പ്രവർത്തിക്കുന്ന സ്​ഥാപനങ്ങളിൽ നിന്നും ഈസ ടൗണിലെ ട്രാഫിക്​ വിഭാഗത്തിൽ നിന്നും ഒരേ രൂപത്തിലുള്ള സേവനങ്ങളാണ്​ ലഭിക്കുക. വാഹനങ്ങളുടെ സാ​ങ്കേതിക ക്ഷമത പരിശോധന പൂർത്തിയായവക്കാണ്​ രജിസ്​ട്രേഷൻ പുതുക്കി നൽകുക.

TAGS :

Next Story