Quantcast

ബഹ്‌റൈനില്‍ പൊതുവഴി തടസ്സപ്പെടുത്തിയ വസ്തുക്കള്‍ നീക്കം ചെയ്തു

MediaOne Logo

Web Desk

  • Published:

    17 Feb 2022 7:00 AM GMT

ബഹ്‌റൈനില്‍ പൊതുവഴി തടസ്സപ്പെടുത്തിയ വസ്തുക്കള്‍  നീക്കം ചെയ്തു
X

ദക്ഷിണ മേഖല മുനിസിപ്പാലിറ്റിക്ക്​ കീഴിൽ പൊതുവഴി തടസ്സപ്പെടുത്തി സ്​ഥാപിച്ച വസ്​തുക്കളും എടുപ്പുകളും നീക്കം ചെയ്​തതായി ബന്ധപ്പെട്ടവർ അറിയിച്ചു. ദക്ഷിണ മേഖല സെക്യൂരിറ്റി വിഭാഗവുമായി സഹകരിച്ചാണ്​ വിപുലമായ ഒഴിപ്പിക്കലുകൾ നടന്നത്​.

സ്​ക്രാപ്​ ഏരിയയിൽ പൊതു വഴിക്ക്​ തടസ്സമുണ്ടാക്കുന്ന രീതിയിലുണ്ടായിരുന്ന ഉപകരണങ്ങളും വാഹനങ്ങളും മാലിന്യ വീപ്പകളും ടെൻറുകളുമാണ്​ നീക്കം ചെയ്​തത്​. നിയമ ലംഘനങ്ങളും പൊതുവഴി തടസ്സപ്പെടുത്തുന്ന കാര്യങ്ങളും നിരീക്ഷിക്കുകയും അവ നീക്കം ചെയ്യുകയും ചെയ്യുന്നത്​ തുടരുമെന്ന്​ അധികൃതർ വ്യക്​തമാക്കി.

പൊതു നിരത്തുകളിലും ജനവാസ മേഖലകളിലും തടസ്സങ്ങളുണ്ടാക്കുന്നത്​ കരുതിയിരിക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതർ ഉണർത്തി.

TAGS :

Next Story