Quantcast

കൈക്കൂലി വാങ്ങിയ ഉദ്യോഗസ്​ഥർക്ക്​ അഞ്ച്​ വർഷം തടവ്​

MediaOne Logo

Web Desk

  • Published:

    28 Jan 2022 3:33 PM GMT

കൈക്കൂലി വാങ്ങിയ ഉദ്യോഗസ്​ഥർക്ക്​ അഞ്ച്​ വർഷം തടവ്​
X

ബഹ് റൈനിലെ സർക്കാർ സർവീസിൽ സേവനത്തിനായി കൈക്കൂലി വാങ്ങിയ രണ്ട്​ ഉദ്യോഗസ്​ഥർക്ക്​ അഞ്ച്​ വർഷം തടവും കൈക്കൂലിയായി ലഭിച്ച 500 ദിനാർ വീതം പിഴയും അടക്കാൻ നാലാം ക്രിമിനൽ കോടതി വിധിച്ചു. ഇവരോടൊപ്പം കൂട്ടു പ്രതിയായ മറ്റ്​ രണ്ട്​ പേർക്കും സമാന ശിക്ഷയാണ്​ വിധിച്ചിട്ടുള്ളത്​. മൂന്നും നാലും പ്രതികളെ ശിക്ഷാ കാലാവധിക്ക്​ ശേഷം തിരിച്ചു വരാനാവാത്ത വിധം സ്വന്തം നാട്ടിലേക്ക്​ തിരിച്ചയക്കുന്നതിനും വിധിയുണ്ട്​.

TAGS :

Next Story