കോവിഡ് നിയമം ലംഘിച്ച സലൂൺ അടച്ചിടാൻ ഉത്തരവ്
മനാമ: കോവിഡ് നിയമം ലംഘിച്ച സലൂൺ അടച്ചിടാൻ ഉത്തരവിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ സലൂണുകളിൽ നടത്തിയ പരിശോധനയിൽ 48 നിയമ ലംഘനങ്ങൾ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു. വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയവുമായി സഹകരിച്ചായിരുന്നു പരിശോധന.
മൊത്തം 96 സലൂണുകളിൽ പരിശോധന നടത്തിയിരുന്നു. 22 വിനോദ കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും മൂന്ന് നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. അഞ്ച് കായിക അഭ്യാസ കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും രണ്ട് നിയമ ലംഘനങ്ങൾ കണ്ടെത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
Next Story
Adjust Story Font
16