കടലിൽ പോകുന്നവർക്കായി സുരക്ഷാ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു
ബഹ്‌റൈനിൽ കടലിൽ പോകുന്നവർക്കായി കോസ്റ്റ് ഗാർഡ് സുരക്ഷാ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു. അൽ മാലികിയ ബീച്ച് കേന്ദ്രീകരിച്ചായിരുന്നു പരിപാടി.
തീരങ്ങളിൽ ഉല്ലാസത്തിനെത്തുന്നവർ, കടലിൽ കുളിക്കാനിറങ്ങുന്നവർ, ബോട്ടിൽ ഉല്ലാസത്തിന് പോകുന്നവർ തുടങ്ങി വിവിധതരം ആളുകൾക്കാവശ്യമായ ബോധവൽക്കരണ പരിപാടികളാണ് നടത്തിയത്.
കുട്ടികളെ ഒറ്റക്ക് കടലിൽ കളിക്കാൻ വിടാതിരിക്കുക, ബീച്ചുകളിൽ അവർ കൂടെയുണ്ടെന്ന് ഉറപ്പാക്കുക, കടലിൽ ഇറങ്ങുേമ്പാഴും ബോട്ടിലോ വഞ്ചിയിലോ സഞ്ചരിക്കുേമ്പാഴും ലൈഫ് ജാക്കറ്റ് അണിയുക, അറിയാത്ത സ്ഥലങ്ങളിലും നീന്തൽ വിലക്കിയ പ്രദേശങ്ങളിലും കുളിക്കാനിറങ്ങാതിരിക്കുക തുടങ്ങിയ നിർദേശങ്ങളണ് നൽകിയത്.
വാട്ടർ ബൈക്കുകളോടിക്കുേമ്പാൾ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങളും ബന്ധപ്പെട്ടവർ നൽകി. വിവിധ ഭാഷകളിലുള്ള സുരക്ഷാ നിർദേശങ്ങളടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തു.
Next Story
Adjust Story Font
16