Quantcast

'മധുമയമായ് പാടാം' മുന്നൊരുക്കം പൂർത്തിയായി; എം.ജി. ശ്രീകുമാർ സംഗീത നിശ ജൂൺ 18ന്

സംഗീതനിശയുടെ ടിക്കറ്റുകൾ വനാസ ഓൺലൈൻ പ്ലാറ്റ്‌ഫോമിലോ 34619565 നമ്പറിൽ വിളിച്ചോ ബുക്ക് ചെയ്യാം

MediaOne Logo

Web Desk

  • Published:

    15 Jun 2024 3:39 PM GMT

Preparations for Madhumayamai Padam; M.G. Sreekumar Music Night on 18th June
X

മനാമ: ഗൾഫ് മാധ്യമം 25ാം വാർഷികത്തോടനുബന്ധിച്ച് ജൂൺ 18ന് ഏഷ്യൻ സ്‌കൂൾ എ.പി.ജെ. അബ്ദുൽ കലാം ഹാളിൽ സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'മധുമയമായ് പാടാം' മെഗാ സംഗീത പരിപാടിയുടെ മുന്നൊരുക്കം പൂർത്തിയായി. എം.ജി. ശ്രീകുമാർ ചലച്ചിത്ര ഗാനരംഗത്തെത്തിയതിന്റെ നാല് സുന്ദരദശകങ്ങളുടെ ആഘോഷം കൂടിയാകും 'മധുമയമായ് പാടാം'.

ഗായകൻ എം.ജി ശ്രീകുമാറിനോടൊപ്പം വേറിട്ട ആലാപന ശൈലികൊണ്ട് യുവാക്കളുടെ ഹരമായി മാറിയ വിധു പ്രതാപ്, 'നീ ഹിമമഴയായ്....' അടക്കം പുതുപുത്തൻ ഗാനങ്ങളിലൂടെ മലയാള സംഗീതരംഗത്തെ വിസ്മയമായി മാറിയ നിത്യ മാമ്മൻ, അവതരണ മികവിൽ ശ്രദ്ധേയനായ മിഥുൻ രമേഷ്, റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ലിബിൻ സഖറിയ, അസ്‌ലം അബ്ദുൽ മജീദ്, ശിഖ പ്രഭാകരൻ, റഹ്‌മാൻ പത്തനാപുരം തുടങ്ങി നിരവധിപേർ ഈ സംഗീതരാവിൽ ഒത്തുചേരും. പരിപാടിയുടെ ടിക്കറ്റ് വിൽപന അന്തിമഘട്ടത്തിലാണ്. 'മധുമയമായ് പാടാം' സംഗീതനിശയുടെ ടിക്കറ്റുകൾ വനാസ ഓൺലൈൻ പ്ലാറ്റ്‌ഫോമിലോ 34619565 നമ്പറിൽ വിളിച്ചോ ബുക്ക് ചെയ്യാം.

TAGS :

Next Story