ബഹ് റൈനിലെ പൊതു വിദ്യാലയങ്ങളിൽ മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും
പൊതു വിദ്യാലയങ്ങളിൽ കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹെൽത് ടീം വിവിധ സ്കൂളുകൾ സന്ദർശിക്കും.
കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരിക്കുന്ന നടപടികൾ കൃത്യമായി ഓരോരുത്തരും പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. സാനിറ്റൈസറിന്‍റെ ഉപയോഗം, ശുചിത്വം, കാമ്പസിലെ സാമൂഹിക അകലം, തെർമൽ ചെക്കിങ്, സ്കൂൾ ബസുകളിലെ സാമൂഹിക അകലം പാലിക്കൽ, ഐസൊലേഷൻ റൂം ലഭ്യത, മാസ്ക് ധരിക്കൽ, മുൻകരുതൽ നടപടികൾ നടപ്പാക്കുന്നതിനുള്ള വിദഗ്ധ വർക്കിങ് ടീമിന്‍റെ സാന്നിധ്യം എന്നിവ ഉണ്ടോയെന്നാണ് പരിശോധിക്കുക. ഓരോ സ്കൂളുകളൂം ഇത് പാലിക്കുന്നതിനെ സംബന്ധിച്ച റിപ്പോർട്ട് അതാത് ദിവസം മന്ത്രാലയത്തിന് നൽകണമെന്നും വ്യവസ്ഥയുണ്ട്.
Next Story
Adjust Story Font
16