Quantcast

ബഹ് റൈൻ- ഖത്തർ പ്രതിദിന വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

ഗൾഫ് എയർ വിമാനം നാളെ രാവിലെ 9.30നു ബഹ് റൈനിൽ നിന്ന് പുറപ്പെട്ട് 10.15 നു ദോഹയിലെത്തും

MediaOne Logo

Web Desk

  • Updated:

    2023-05-24 19:36:01.0

Published:

24 May 2023 7:27 PM GMT

ബഹ് റൈൻ- ഖത്തർ പ്രതിദിന വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
X

ബഹ്‌റൈനും ഖത്തറും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കി ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും. ജൂൺ 14 വരെ പ്രതിദിനം ഓരോ സർവിസും ജൂൺ 15 മുതൽ മൂന്നു സർവിസുകൾ വീതവുമാണു ഗൾഫ് എയറും ഖത്തർ എയർവേയ്സും നടത്തുക.

ഒരു ഇടക്കാലത്തിനു ശേഷം ബഹ് റൈനും ഖത്തറിനുമിടയിലുള്ള വിമാന സർവീസുകൾ നാളെ പുനരാരംഭിക്കുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ഭരണാധികാരികളുടെ അഭിലാഷം കൂടിയാണു സഫലമാകുന്നത്. ഗൾഫ് എയർ വിമാനം നാളെ രാവിലെ 9.30നു ബഹ് റൈനിൽ നിന്ന് പുറപ്പെട്ട് 10.15 നു ദോഹയിലെത്തും. ദോഹയിൽ നിന്ന് ഖത്തർ എയർവെയ്സ് വിമാനം രാത്രി എട്ടിനു പുറപ്പെട്ട് 8.50നു ബഹ് റൈനിൽ എത്തും.

നാളെ മുതൽ ആരംഭിക്കുന്ന നേരിട്ടുള്ള വിമാന സർവീസുകളുടെ ബുക്കിംഗ് ഇരു എയർലൈനുകളും നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ജൂൺ 15 മുതൽ പ്രതിദിനം ആറു സർവീസുകളായി വർധിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. 2017ലെ ഗൾഫ് ഉപരോധത്തിനു പിന്നാലെയാണു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. അതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്രാ മാർഗങ്ങളും അടഞ്ഞു. ഉപരോധം പിന്നീട് നീങ്ങിയെങ്കിലും ഖത്തറും ബഹ്റൈനും തമ്മിലെ ബന്ധം പുനസ്ഥാപിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞമാസം നടന്ന ജി.സി.സി ഫോളോഅപ് കമ്മിറ്റി യോഗത്തിനു ശേഷമാണു നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ഊർജിതമായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും തമ്മിൽ നടത്തിയ സംഭാഷണത്തിൽ ബഹ് റൈനിലെയും ഖത്തറിലെയും ജനതകൾ തമ്മിലുള്ള സാഹോദര്യ ബന്ധത്തിൻറെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കിയിരുന്നു.

ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനും ജി.സി.സിയുടെ ഐക്യവും മേഖലയുടെ സുരക്ഷിതത്വവും നിലനിർത്താനും ബഹ് റൈനും ഖത്തറും തമ്മിലുള്ള ബന്ധം ഊഷ്മ്മളമാകേണ്ടത് ആവശ്യമാണെന്നും ഇരുവരും വിലയിരുത്തി. ജി.സി.സി രാജ്യങ്ങളുടെ ഐക്യത്തിനും കെട്ടുറപ്പിനും ശക്തിപകരുന്നതോടൊപ്പം ഇരു രാജ്യങ്ങളിലെയും ജനതക്ക് ആഹ്ളാദം പകരുകയാണു വിമാന സർവീസ് പുനരാരംഭിക്കാനുള്ള തീരുമാനം.


TAGS :

Next Story