ബഹ്റൈൻ കായിക ദിനാചരണത്തിൽ പങ്കാളികളാകാൻ നിർദേശം
മനാമ: ഫെബ്രുവരി 10 ബഹ്റൈൻ കായിക ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും അതോറിറ്റികളും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ നിർദേശിച്ചു.
പ്രസ്തുത ദിവസം പ്രവർത്തന സമയം പകുതിയായിരിക്കും. സമൂഹത്തിൽ ശാരീരിക വ്യായാമത്തിന്‍റെ പ്രാധാന്യം ശക്തിപ്പെടുത്തുന്നതിനാണ് ഇത്തരമൊരു ദിനാചരണം സംഘടിപ്പിക്കുന്നത്. ജനങ്ങളുടെ ആരോഗ്യ അവബോധം ശക്തിപ്പെടുത്തുന്നതിനും രോഗമില്ലാത്ത സാമൂഹികാവസ്ഥ സാധ്യമാക്കുന്നതിനും ഇത് വഴിയൊരുക്കുമെന്ന് കരുതുന്നതായി കാബിനറ്റ് ചൂണ്ടിക്കാട്ടി.
Next Story
Adjust Story Font
16