നവീകരണ പദ്ധതി: മുഖഛായ മാറി ജനബിയ 575 നമ്പർ ബ്ലോക്ക്
പൊതുമരാമത്ത് മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് മിശ്അൽ ബിൻ മുഹമ്മദ് ആൽ ഖലീഫ പദ്ധതി പ്രദേശം സന്ദർശിച്ചു
മനാമ: ബഹ്റൈനിലെ ജനബിയയിലുള്ള 575 നമ്പർ ബ്ലോക്കിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി പൊതുമരാമത്ത് മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് മിശ്അൽ ബിൻ മുഹമ്മദ് ആൽ ഖലീഫ അറിയിച്ചു. പദ്ധതി പ്രദേശം സന്ദർശിച്ച അദ്ദേഹം പ്രവർത്തനങ്ങളുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തി. വടക്ക് വശത്തുള്ള നവീകരണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും തെക്കെ വശത്തുള്ള നവീകരണ പ്രവർത്തനങ്ങൾ 48 ശതമാനം പൂർത്തീകരിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
ജനസംഖ്യ കൂടിയതിന്റെ ആനുപാതികമായി വാഹനങ്ങളുടെ പെരുപ്പം ഉണ്ടായതിനാൽ പ്രദേശത്ത് മെച്ചപ്പെട്ട റോഡുകൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. പ്രദേശത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16