റിഫ സെൻട്രൽ മാർക്കറ്റ് താൽക്കാലികമായി മാറ്റി സ്ഥാപിച്ചു
ബഹ്റൈനിലെ റിഫ സെൻട്രൽ മാർക്കറ്റ് നവീകരണത്തിന്‍റെ ഭാഗമായി താൽക്കാലിക ഇടത്തേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായതായി ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ അറിയിച്ചു.
1200 ചതുരശ്ര മീറ്ററിൽ താൽക്കാലിക ടെന്‍റാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. പഴം, പച്ചക്കറി, മത്സ്യം-മാംസ സ്റ്റാളുകളാണ് മാറ്റിയിട്ടുള്ളത്. നലിവിലുള്ള മാർക്കറ്റ് 2323 ചതുരശ്ര മീറ്ററാണുണ്ടായിരുന്നത്. താൽക്കാലിക മാർക്കറ്റിൽ ജനങ്ങൾക്ക് പ്രയാസരഹിതമായി സാധനങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
നിലവിലുള്ള മാർക്കറ്റിലുള്ള അത്രയും സ്റ്റാളുകൾ തന്നെയാണ് താൽക്കാലിക മാർക്കറ്റിലും ഒരുക്കിയിട്ടുള്ളതെന്ന് മുനിസിപ്പൽ അധികൃതർ വ്യക്തമാക്കി.
Next Story
Adjust Story Font
16