ബഹ്‌റൈൻ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ സൗരോർജ്ജ പദ്ധതിക്ക് തുടക്കം
ബഹ്‌റൈനിൽ റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലന്റ് (ബഹ്‌റൈൻ മെഡിക്കൽ യൂണിവേഴ്‌സിറ്റി) യിൽ സൗരോർജ്ജ പദ്ധതിക്ക് തുടക്കമായി. വൈദ്യുത, ജല കാര്യ മന്ത്രി യാസിർ ബിൻ ഇബ്രാഹിം ഹുമൈദാൻ, ഡോ. ശൈഖ റന ബിൻത് ഈസ ബിൻ ദുഐജ് ആൽ ഖലീഫ, മുഹററഖ് ഉപ ഗവർണർ ബ്രിഗേഡിയർ അബ്ദുല്ല ഖലീഫ അൽ ജീറാൻ, ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. തസ്‌നീം അൽ അതാത്തിറ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.
ബഹ്‌റൈൻ മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ വളർച്ചയുടെ നാഴികക്കല്ലിൽ സുപ്രധാനമായ നേട്ടമാണ് സുസ്ഥിര ഊർജ മേഖലയിലേക്കുള്ള ചുവടുമാറ്റമെന്ന് മന്ത്രി യാസിർ ഹുമൈദാൻ വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റിക്കാവശ്യമായ വൈദ്യുതിയുടെ 65 ശതമാനവും സൗരോർജജത്തിൽ നിന്ന് കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരാഗത ഊർജ്ജ സ്രോതസ്സ് ഉപയോഗിക്കുന്നതു കൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ ഇതു വഴി സാധ്യമാവും.
ഭാവി ബദൽ ഊർജ്ജ പദ്ധതികളെ പ്രോൽസാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2009ൽ യൂണിവേഴ്‌സിറ്റി കാമ്പസ് സ്ഥാപിച്ചത് മുതലുള്ള നേട്ടങ്ങളിൽ സുപ്രധാനമായ ഒന്നാണിതെന്ന് ബഹ്‌റൈൻ മെഡിക്കൽ യൂണിവേഴ്‌സിറ്റി അഡ്മിൻ മാനേജർ സ്റ്റീഫൻ ഹാരിസൺ വ്യക്തമാക്കി.
Adjust Story Font
16