ഷിഫ അൽ ജസീറ ആശുപത്രിയിൽ പ്രത്യേക ശസ്ത്രക്രിയ പാക്കേജ്
പൗരന്മാർക്കും പ്രവാസികൾക്കും അവശ്യമായ ശസ്ത്രക്രിയകൾ താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുന്നതാണ് പാക്കേജ്
മനാമ: ഷിഫ അൽ ജസീറ ആശുപത്രിയിൽ പ്രത്യേക വേനൽക്കാല ശസ്ത്രക്രിയ പാക്കേജ് തുടങ്ങി. പൗരന്മാർക്കും പ്രവാസികൾക്കും അവശ്യമായ ശസ്ത്രക്രിയകൾ കൂടുതൽ പ്രാപ്യവും താങ്ങാവുന്ന നിരക്കിലും ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പാക്കേജ് തുടങ്ങിയത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് പാക്കേജ് ലഭിക്കുക.
പാക്കേജിൽ ചെലവേറിയ, പ്രത്യേക രോഗങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ശസ്ത്രക്രിയകൾ വളരെ കുറഞ്ഞ നിരക്കിൽ രോഗികൾക്ക് ലഭ്യമാകും. മൂലക്കുരു നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയായ ഹെമറോയ്ഡെക്ടമി, നൂതനവും ഫലപ്രദവുമായ ഇൻഗ്വിനൽ ഹെർണിയ ശസ്ത്രക്രിയ എന്നിവ 400 ദിനാറിനും, മറ്റെല്ലാ ഹെർണിയ ശസ്ത്രക്രിയകൾ 300 ദിനാറിനും ലഭ്യമാണ്. രോഗബാധയുള്ള പിത്തസഞ്ചി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയായ ലാപ്രോസ്‌കോപ്പിക് കോളിസിസ്റ്റെക്ടമി 500 ദിനാറിനും പെരിയാനൽ കുരു നീക്കം ചെയ്യുന്ന ശസ്ത്രക്രിയ 200 ദിനാറിനും ലഭിക്കും.
ഇത്തരം ശസ്ത്രക്രിയകൾ താരതമ്യേനെ ചെലവേറിയതാണ്. ഈ നടപടിക്രമങ്ങൾക്കായി നാട്ടിൽ പോകുന്നത് ഒഴിവാക്കാനും രോഗികളുടെ സാമ്പത്തിക ഭാരം കുറക്കുകയുമാണ് പാക്കേജിലൂടെ ലക്ഷ്യമിടുന്നത്. അവശ്യ ശസ്ത്രക്രിയകൾ താങ്ങാവുന്ന നിരക്കിൽ എല്ലാവർക്കും ഇവിടെ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക്കേജ് ആരംഭിച്ചതെന്ന് ഷിഫ അൽ ജസീറ ആശുപത്രി മാനേജ്മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു. ഈ പാക്കേജ് ഉപയോഗിച്ച്, വ്യക്തികൾക്ക് സാധാരണ ചെലവിന്റെ ഒരു ഭാഗം കൊണ്ട് ഉയർന്ന നിലവാരമുള്ള ശസ്ത്രക്രിയാ പരിചരണം ലഭിക്കുമെന്നും പത്രകുറിപ്പിൽ വ്യക്തമാക്കി.
വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യുന്ന വിവിധ തരം ലേസർ ശസ്ത്രക്രിയകൾ, മിനിമൽ ആക്സസ് കീ ഹോൾ ശസ്ത്രക്രിയ, പിത്താശയ ചികിത്സയ്ക്കുള്ള ലാപ്രോസ്‌കോപ്പിക് കോളിസിസ്റ്റെക്ടമി, ഗർഭാശയ ഫൈബ്രോഡുകൾ നീക്കുന്ന ലാപ്രോസ്‌കോപിക് ഹിസ്റ്റെറെക്ടമി, പ്രസവം, സിസേറിയൻ, എന്നിവയും കുറഞ്ഞ നിരക്കിൽ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
ആരോഗ്യരംഗത്തെ മികവിന് പ്രശസ്തമായ ഷിഫ അൽ ജസീറ ആശുപത്രിയിൽ ഏറ്റവും മികച്ച പരിചരണം നൽകാനും സങ്കീർണ്ണമായ നടപടിക്രമങ്ങൾ വളരെ കൃത്യതയോടെ നടത്താനും ഉതകുന്ന അത്യാധുനിക സാങ്കേതികവിദ്യയും ഉയർന്ന വൈദഗ്ധ്യമുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ നിരയും ഡിജിറ്റൽ ഓപ്പറേഷൻ തീയേറ്ററുമുണ്ട്. യൂറോളജി, ലാപ്രോസ്‌കോപ്പിക് ആന്റ് ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഗ്യാസ്ട്രോഎൻട്രോളജി, കാർഡിയോളോജി തുടങ്ങിയ അത്യാധുനിക വിഭാഗങ്ങളും ആശുപത്രിയിലുണ്ട്.
ഈ പരിമിത സമയ ഓഫർ രോഗികൾ പ്രയോജനപ്പെടുത്തണമെന്ന് മാനേജ്മെന്റ് അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് അപ്പോയിന്റ്മെന്റുകൾക്കുമായി 17288000, 16171819 നമ്പറുകളിലോ, പ്രത്യേക കൗൺസിലിംഗ് ഓഫീസറെ 33640007 എന്ന നമ്പറിലോ ബന്ധപ്പെടാം.
Adjust Story Font
16