സുരക്ഷാ മേഖലയിൽ കുവൈത്തുമായി തന്ത്രപ്രധാന പങ്കാളിത്തം: ആഭ്യന്തര മന്ത്രി
സുരക്ഷാ മേഖലയിൽ കുവൈത്തുമായി തന്ത്രപ്രധാന പങ്കാളിത്തമാണ് ബഹ്റൈനുള്ളതെന്ന് ആഭ്യന്തര മന്ത്രി ലഫ്. ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി.
ബഹ്റൈൻ സന്ദർശനത്തിനെത്തിയ കുവൈത്ത് ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്. ജനറൽ അൻവർ അബ്ദുല്ലത്തീഫ് അൽ ബർജാസിനെയും സംഘത്തെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈനിലേക്ക് കുവൈത്ത് സംഘത്തെ സ്വാഗതം ചെയ്യുകയും പരസ്പരസ്പര സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. സുരക്ഷാ മേഖലയിൽ സഹകരണം വ്യാപിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കും അദ്ദേഹം വിരൽ ചൂണ്ടി. സംയുക്ത സുരക്ഷാ സമിതി യോഗവും ഇതോടനുബന്ധിച്ച് ചേർന്നിരുന്നു. ജി.സി.സി രാഷ്ട്രങ്ങൾക്കിടയിലുള്ള ബന്ധവും സഹകരണവും ശക്തമാക്കുന്നതിനുള്ള തീരുമാനത്തിന്‍റെ ഭാഗമായിട്ടായിരുന്നു കുവൈത്ത് സംഘത്തിന്‍റെ ബഹ്റൈൻ സന്ദർശനം.
മയക്കുമരുന്നിനെതിരെ ആഭ്യന്തര മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ അൻവർ അബ്ദുല്ലത്തീഫ് അൽ ബർജാസ് പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. കൂടിക്കാഴ്ചയിൽ പബ്ലിക് സെക്യൂരിറ്റി ചീഫ്, നാഷണാലിറ്റി, പാസ്പോർട്ട് ആന്‍റ് റെസിഡന്റ്സ് അഫയേഴ്സ് അണ്ടർ സെക്രട്ടറി, ഇൻസ്പെക്ടർ ജനറൽ, ജനറൽ അഡ്മിനിസ്ട്രേറ്റർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Adjust Story Font
16