Quantcast

സെക്യൂരിറ്റി മീഡിയ സെൻറർ ലോഗോ പതിച്ച വ്യാജ പേജുകൾ കരുതിയിരിക്കണമെന്ന്​

MediaOne Logo

Web Desk

  • Published:

    9 March 2022 6:22 AM GMT

സെക്യൂരിറ്റി മീഡിയ സെൻറർ ലോഗോ പതിച്ച വ്യാജ പേജുകൾ കരുതിയിരിക്കണമെന്ന്​
X

സെക്യൂരിറ്റി മീഡിയ സെൻറർ ലോഗോ പതിച്ച വ്യാജ ഓൺലൈൻ പേജുകളെക്കുറിച്ച്​ ജാഗ്രത പാലിക്കണമെന്ന് ബഹ്റൈൻ ക്രിമിനൽ ഇൻവെസ്​റ്റിഗേഷൻ ഡിപ്പാർട്ട്​മെൻറ്​ മുന്നറിയിപ്പ്​ നൽകി.

ഓൺലൈൻ തട്ടിപ്പുകൾക്കും ക്രെഡിറ്റ്​ കാർഡ്​​ തട്ടിപ്പുകൾക്കുമായി ഇത്​ ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്​. മുഴുവൻ ഉപഭോക്​താക്കളും ജാഗ്രതയോടെ ഓൺലൈൻ ഇടപാടുകൾ നടത്തിയില്ലെങ്കിൽ ചതിയിൽ പെടാൻ സാധ്യതയുണ്ട്​.നിയമ വിരുദ്ധ പേജുകൾ വഴി ഉപഭോക്​താക്കളെ ആകർഷിക്കുകയും ചതിയിൽ പെടുത്തുകയുമാണ്​ ചെയ്യുന്നത്​. ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ സൂക്ഷ്​മതയോടെ കൈകാര്യം ചെ​യ്യേണ്ടതാണെന്നും അധികൃതർ ഉണർത്തി.

TAGS :

Next Story