Quantcast

ഐ.ഡി കാർഡിനായി രേഖകളിൽ കൃത്രിമം കാണിച്ച പ്രതികൾ പിടിയിൽ

MediaOne Logo

Web Desk

  • Published:

    9 Jun 2023 10:42 AM GMT

Suspects arrest
X

ബഹ്റൈനിൽ ഐ.ഡി കാർഡ്​ ലഭിക്കുന്നതിന്​ രേഖകളിൽ കൃത്രിമം കാണിച്ച കേസിലുൾപ്പെട്ട പ്രതികൾ പിടിയിൽ. മൂന്ന്​ ഏഷ്യൻ വംശജരാണ്​ റിമാന്‍റിലായിട്ടുള്ളത്​.

വ്യാജ വിവരങ്ങൾ നൽകി 17 ഐ.ഡി കാർഡുകളാണ്​ ഇവർ ഇഷ്യു ചെയ്​ത്​ നൽകിയത്​. വ്യാജ അഡ്രസ്​, ഓൺലൈനിൽ വ്യാജ സമ്മതപത്രം എന്നിവ നൽകിയാണ്​ ഐ.ഡി കാർഡ്​ കരസ്​ഥമാക്കിയതെന്ന്​ തെളിഞ്ഞിട്ടുണ്ട്​. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ ക്ലിപ്പിൽ വൈദ്യുതി ബില്ലും അഡ്രസുമില്ലാത്തവർക്ക്​ സി.പി.ആർ എടുത്തു നൽകാമെന്ന്​ പ്രതി സമ്മതിക്കുന്നുണ്ട്​.

പണം വാങ്ങി വ്യാജ അഡ്രസ് സിസ്റ്റത്തിൽ നൽകിയാണ്​ സി.പി.ആർ എടുത്തു നൽകിയിരുന്നത്​. ഇത്തരത്തിൽ 17 സി.പി.ആർ പലർക്കായി പുതുക്കി നൽകിയിട്ടുണ്ട്​. മൂന്ന്​ പ്രതികളിലൊരാൾ രാജ്യത്തിന്​ പുറത്താണുള്ളത്​. രണ്ട്​ പ്രതികളുടെ കേസ്​ ഈ മാസം 16ന്​ നാലാം ക്രിമിനൽ കോടതി പരിഗണിക്കും.

TAGS :

Next Story