Quantcast

ബഹ്‌റൈനില്‍ വീട്ടുജോലിക്കാരെ ഒളിച്ചോടാൻ സഹായിക്കുന്ന മാഫിയ പ്രവർത്തിക്കുന്നുവെന്ന്​

MediaOne Logo

Web Desk

  • Published:

    5 Jan 2022 1:17 PM GMT

ബഹ്‌റൈനില്‍ വീട്ടുജോലിക്കാരെ ഒളിച്ചോടാൻ സഹായിക്കുന്ന മാഫിയ പ്രവർത്തിക്കുന്നുവെന്ന്​
X

വീട്ടു ജോലിക്കാരെ ഒളിച്ചോടാൻ സഹായിക്കുന്ന മാഫിയ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന്​ പാർലമെന്‍റ്​ അംഗങ്ങൾ അഭിപ്രായപ്പെട്ടു. വീട്ടുവേലക്കാർ ഒളിച്ചോടുന്നത്​ വളരെയധികം വർധിച്ച സാഹചര്യത്തിൽ ഇതിന്​ പരിഹാരം കാണേണ്ടത്​ അനിവാര്യമാണ്​. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ എടുക്കുന്ന നടപടികൾക്ക്​ വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്നും വിമർശനം.

ആയിരക്കണക്കിന്​ കുടുംബങ്ങൾക്ക്​ ഇതു മൂലം വലിയ സാമ്പത്തിക നഷ്​ടമുണ്ടാകുന്നുണ്ട്​. 4000 ത്തോളം കേസുകളാണ്​ വീട്ടുവേലക്കാരുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുള്ളതെന്ന്​ പാർലമെന്‍റംഗം അബ്​ദുല്ല അദ്ദവാദി പറഞ്ഞു. വിദേശങ്ങളിൽ നിന്നും ​​ജോലിക്കായി എത്തിക്കുന്ന വീട്ടുവേലക്കാർക്ക്​ നിയമ ബോധവൽക്കരണം അനിവാര്യമാണ്​.

തൊഴിലിലുണ്ടാകുന്ന മടുപ്പ്​ കാരണം കരാർ കാലാവധി കഴിയുന്നതിന്​ മുന്നേ തന്നെ തങ്ങളുടെ എംബസിയിൽ ഇവർ അഭയം തേടുകയും മടക്ക യാത്രക്കുള്ള ടിക്കറ്റടക്കമുള്ള കാര്യങ്ങൾ ചെയ്​തു കൊടുക്കേണ്ടതായും വരുന്നു. ഇതിനായി​ ചില സന്ദർഭങ്ങളിൽ വലിയ സംഖ്യയാണ്​ വേണ്ടി വരുന്നത്​. കൂടാതെ പുതിയ ജോലിക്കാരിക്ക്​ വേണ്ടിയും സമാന ചെലവ്​ വേണ്ടിവരുന്നുണ്ട്​. ചില നാടുകളിൽ നിന്നും വീട്ടുവേലക്കാരികളെ കൊണ്ടുവരുന്നതിന്​ 2000 ദിനാർ വരെ ചിലവ്​ വരുന്നു​ണ്ടെന്ന്​ പാർലമെന്‍റംഗം ബാസിം അൽ മാലികി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട്​ വർഷത്തിനിടെ 3400 വീട്ടു വേലക്കാരാണ്​ റൺ എവേ ആയത്​.

TAGS :

Next Story