Quantcast

ബഹ്റൈൻ ജനത കൾച്ചറൽ സെൻറർ പുതിയ കമ്മിറ്റി നിലവിൽ വന്നു

MediaOne Logo

Web Desk

  • Published:

    25 March 2022 8:47 AM GMT

ബഹ്റൈൻ ജനത കൾച്ചറൽ സെൻറർ പുതിയ കമ്മിറ്റി നിലവിൽ വന്നു
X

ജനത കൾചറൽ സെൻറർ ബഹ്റൈന് പുതിയ കമ്മിറ്റി നിലവിൽ വന്നു. നജീബ് കടലായിയെ പ്രസിഡൻറായും നികേഷ് വരപ്രത്തിനെ ജനറൽ സെക്രട്ടറിയായും മനോജ് വടകരയെ ട്രഷററായും തെരഞ്ഞെടുത്തു.

സന്തോഷ് മേമുണ്ട (വൈ. പ്രസി), പവിത്രൻ കള്ളിയിൽ, വി.പി. ഷൈജു (ജോ. സെക്ര), എം.ടി. പ്രജീഷ് (മെംബർഷിപ് സെക്രട്ടറി), ടി.പി. വിനോദൻ (വെൽഫെയർ സെക്ര), സിയാദ് ഏഴംകുളം, കെ.എം. ഭാസ്കരൻ, ജയരാജ് (രക്ഷാധികാരി) എന്നിവരാണ് മറ്റു ഭാരവാഹികൾ.

കമ്മിറ്റി അംഗങ്ങളായി മനോജ് ഓർക്കാട്ടേരി, എ.പി. വിനീഷ്, ജിബിൻ, പി.കെ. ശശി, യു.പി. രാമകൃഷ്ണൻ, രജീഷ് ചാലംകുനി, ഷിംജിത്ത്, സി.കെ. വിനോദൻ, വിജയപ്രകാശ്, ജയപ്രകാശ്, വിജേഷ് എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ മനോജ് പട്ടുവം അധ്യക്ഷത വഹിച്ചു.

എൽ.ജെ.ഡിയുടെ നിലവിലെ രാജ്യസഭ സീറ്റ് പാർട്ടിക്ക് നിഷേധിച്ച നടപടി നീതീകരിക്കാനാവില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. വാർഷിക ജനറൽ ബോഡി യോഗത്തിൽ നജീബ് കടലായി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. മനോജ് വടകര സ്വാഗതവും നികേഷ് വരപ്രത്ത് നന്ദിയും പറഞ്ഞു.

TAGS :

Next Story