ഇസ്രായേൽ പ്രധാനമന്ത്രിക്ക് ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെൻറ് ബോർഡ് പദ്ധതികൾ വിശദീകരിച്ചു
ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന് ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെൻറ് ബോർഡ് പദ്ധതികളെക്കുറിച്ച് ചീഫ് എക്സിക്യൂട്ടീവ് ഖാലിദ് ഇബ്രാഹിം ഹുമൈദാൻ വിശദീകരിച്ചു.
ഇക്കണോമിക് വിഷൻ 2030 ലക്ഷ്യം നേടുന്നതിന് ആവിഷ്കരിച്ച പദ്ധതികളെക്കുറിച്ചും നിക്ഷേപ പദ്ധതികൾ ആകർഷിക്കുന്നതിനും ഐ.ടി, ബാങ്കിങ്, ഇ ട്രേഡ്, ടെലികോം എന്നീ മേഖലകളിൽ ലക്ഷ്യമിട്ട വളർച്ച കൈവരിക്കുന്നതിനുള്ള പദ്ധതികളും അദ്ദേഹം അവതരിപ്പിച്ചു.
അന്താരാഷ്ട്ര മാർക്കറ്ററിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനുള്ള ബഹ്റൈെൻറ ശ്രമങ്ങൾ ലക്ഷ്യം കണ്ടുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ നേതൃത്വത്തിലായിരുന്നു പദ്ധതി അവതരണം നടന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരുന്നതായും വിലയിരുത്തി.
Adjust Story Font
16