Quantcast

ബഹ്റൈൻ പാർലമെന്‍റ്​ സർക്കാരിന്​ നിർദേശങ്ങൾ സമർപ്പിച്ചു

MediaOne Logo

Web Desk

  • Published:

    12 Jan 2022 3:41 PM GMT

ബഹ്റൈൻ പാർലമെന്‍റ്​ സർക്കാരിന്​ നിർദേശങ്ങൾ സമർപ്പിച്ചു
X

പാർലമെന്‍റ്​ അധ്യക്ഷ ഫൗസിയ ബിൻത്​ അബ്​ദുല്ല സൈനലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സർക്കാരിന്​ വിവിധ നിർ​ദേശങ്ങൾ സമർപ്പിച്ചു.

ഹൗസ്​ ലോൺ ആറ്​ മാസത്തേക്ക്​ ദീർഘിപ്പിച്ച്​ നൽകുക, മുഹറഖിലെ ശൈഖ്​ ഹമദ്​ ബിൻ ഈസ മസ്​ജിദ്​ പുനരുദ്ധരിക്കുക, ഇറാഖ്​, സിറിയ എന്നിവിടങ്ങളിലേക്ക്​ ഗൾഫ്​ എയർ വിമാന സർവീസ്​ ആരംഭിക്കുക, ഉംറ ഗ്രൂപ്പുകളുടെ എണ്ണം വർധിപ്പിക്കുക, ഹൂറയിലെ അപ്പാർട്ട്​മെന്‍റിൽ മൂന്ന്​ മുറികൾക്ക്​ പകരം നാല്​ മുറിയാക്കുക, മഴക്കെടുതിയിൽ തകർന്ന വീടുകളുടെ ഭവന സേവന പ്രീമീയം ഒരു വർഷത്തേക്ക്​ ഒഴിവാക്കുക, കമ്പനികളിലും സ്ഥാപനങ്ങളിലും വില നിയന്ത്രണം കർശനമാക്കുക, മൂല്യവർധിത നിയമത്തിലെ വ്യവസ്​ഥകൾ നടപ്പാക്കുന്നുവെന്ന്​ ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കുക, സ്വകാര്യ കാറുകൾക്കും​ ലോക്കോമോട്ടീവുകൾക്കും സമാനമായി സ്വകാര്യ കാറുകളുടെ ഇറക്കുമതി നിർമാണ തീയതി മുതൽ 10 വർഷമായി സമയ പരിധി ഭേദഗതി ചെയ്യുക, മുഹറഖ്​ ഓയാസിസ്​ മേഖലയിലെ മലിനജല പ്രശ്​നം പരിഹരിക്കുക, ലോൺ മരവിപ്പിച്ച കാലഘട്ടത്തിൽ ബാങ്കുകൾ പലിശ ഈടാക്കുന്നില്ലെന്ന്​ ഉറപ്പാക്കാൻ സെൻട്രൽ ബാങ്ക്​ ഓഫ്​ ബഹ്​റൈന്​ നിർദേശം നൽകുക തുടങ്ങിയ കാര്യങ്ങളാണ്​ പാർലമെന്‍റ്​ മുന്നോട്ടു വെച്ചിട്ടുള്ളത്​.

TAGS :

Next Story