ബഹ്‌റൈനില്‍ കാപിറ്റൽ ഗവർണറേറ്റിൽ ഒരു വർഷത്തിനിടെ ലഭിച്ചത് 1,380 പരാതികളും നിർദേശങ്ങളും
വിവിധ മാധ്യമങ്ങളിലൂടെയാണ് പൊതുജനങ്ങളിൽ നിന്നുള്ള നിർദേശങ്ങളും പരാതികളും ലഭിച്ചത്
കാപിറ്റൽ ഗവർണറേറ്റിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 1380 പരാതികളും നിർദേശങ്ങളും ആവശ്യങ്ങളും ലഭിച്ചതായി ഉപ ഗവർണർ ഹസൻ അബ്ദുല്ല അൽമദനി അറിയിച്ചു. വിവിധ മാധ്യമങ്ങളിലൂടെയാണ് പൊതുജനങ്ങളിൽ നിന്നുള്ള നിർദേശങ്ങളും പരാതികളും ലഭിച്ചത്. ഗവർണറേറ്റിന്‍റെ സേവനങ്ങൾ മെച്ചപ്പെടുത്താനും ജനങ്ങളുടെ ആവശ്യങ്ങൾ അറിയാനും പരിഹരിക്കാനും ഇത് ഏറെ ഉപകാരപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ജനങ്ങളിൽ നിന്നുയർന്ന ആവശ്യങ്ങൾ സമയ ബന്ധിതമായി പരിഹരിക്കാനും ശ്രമിച്ചിട്ടുരണ്ട്. ജനങ്ങളുമായി കൂടുതൽ അടുക്കാനും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശ പ്രകാരമാണ് വിവിധ മാധ്യമങ്ങൾ വഴി ജനങ്ങൾക്ക് അധികൃതരുമായി ബന്ധപ്പെടാനും നിർദേശങ്ങളും പരാതികളും നൽകാനും സാധിച്ചത്. സേവനങ്ങളുമായി ബന്ധപ്പെട്ട 548 പരാതികളും സുരക്ഷയുമായി ബന്ധപ്പെട്ട 101 നിർദേശങ്ങളും ഇതിൽ ഉൾപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16