സർക്കാർ ആശുപത്രികളിൽ പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ പുതുക്കി നിർണയിച്ചു
72 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗററ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
ബഹ്റൈനിലെ സർക്കാർ ആശുപത്രികളിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ പുതുക്കി നിർണയിച്ചു. രോഗികളെ സന്ദർശിക്കുന്നതിന് ആശുപത്രിയിൽ വരുന്നതിന് താഴെ ചേർത്ത നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
ഗ്രീൻ ഷീൽഡ് പരിശോധിക്കുകയും തെർമൽ സ്കാൻ നടത്തുകയും ചെയ്യും. പ്രവേശന സമയത്ത് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെയായിരിക്കും സന്ദർശക സമയം. ഔട്ട് പേഷ്യന്‍റ് ക്ലിനിക്കുകളിൽ ഗ്രീന്‍ ഷീൽഡ് പരിശോധിച്ചിട്ടായിരിക്കും പ്രവേശിപ്പിക്കുക. 72 മണിക്കൂറിനുള്ളിൽ ചെയ്ത പി.സി.ആർ നെഗററ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ക്ലിനിക്കുകളിൽ പ്രവേശിക്കുന്ന സമയത്ത് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും ആരോഗ്യ മന്ത്രാലയം നിഷ്കർഷിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16