Quantcast

സർക്കാർ പദ്ധതികളുടെ കരട് പാർലമെന്റിന് കൈമാറി

സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഊന്നൽ

MediaOne Logo

Web Desk

  • Published:

    21 Dec 2022 11:28 AM GMT

സർക്കാർ പദ്ധതികളുടെ കരട് പാർലമെന്റിന് കൈമാറി
X

ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ 2023-2026 കാലയളവിലേക്കുളള സർക്കാർ പദ്ധതികളുടെ കരട് പാർലമെന്റിന് കൈമാറി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ഉത്തേജനത്തിൽ നിന്നും സുസ്ഥിര വളർച്ചയിലേക്ക് എന്ന പ്രമേയത്തിലാണ് സർക്കാർ പദ്ധതി തയാറാക്കിയിട്ടുള്ളത്. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമൂഹിക സുരക്ഷിതത്വവും സുഭിക്ഷതയും ശക്തമാക്കുന്നതിനുമാണ് ഊന്നൽ നൽകാൻ നിർദേശിച്ചിട്ടുള്ളത്. നിലവിലെ മാനുഷിക വിഭവ ശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തി മികച്ച വളർച്ചയും പുരോഗതിയും ലക്ഷ്യമിടുന്ന ബജറ്റിനായിരിക്കും രൂപം നൽകുക.

TAGS :

Next Story