കോവിഡ് ആരംഭിച്ചതിന് ശേഷം വിദ്യാഭ്യാസ പോർട്ടൽ ഉപയോഗപ്പെടുത്തിയത് 128 ദശലക്ഷം പേർ
കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ബഹ്റൈനിൽ വിദ്യാഭ്യാസ പോർട്ടൽ 128 ദശലക്ഷം പേർ ഉപയോഗപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഐ.ടി വിഭാഗം ഡയറക്ടർ നാദിയ അൽ മർസി വ്യക്തമാക്കി.
വിവിധ ഘട്ടങ്ങളിലുള്ള വിദ്യാർഥികൾക്ക് തുടർ വിദ്യാഭ്യാസം ഉറപ്പിക്കുന്നതിൽ വലിയ പങ്കാണ് പോർട്ടൽ വഹിച്ചത്. സാങ്കേതിക വിദ്യയുടെ ഉപയോഗം കോവിഡ് കാലത്തും വിദ്യാഭ്യാസ പുരോഗതി സാധ്യമാക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ചു.
415 പുസ്തകങ്ങൾ,1144 എഡ്യൂക്കേഷൻ യൂണിറ്റുകൾ, 6758 മോഡൽ ക്ലാസുകൾ, 80,946 ക്ലാസുകൾ, 2,12,010 വർക്കുകൾ, 2,81,846 ആക്റ്റിവിറ്റികൾ, 1,13,948 ചർച്ചകൾ, 21,746 ഇൻസ്റ്റന്‍റ് ക്വിസുകൾ തുടങ്ങിയവ പോർട്ടലിൽ ഉൾപ്പെടുത്താൻ സാധിച്ചു. കൂടാതെ 16,969 സ്റ്റഡി മെറ്റീരിയൽ യൂണിറ്റുകൾ ഇ-ലൈബ്രറിയിൽ ഉൾപ്പെടുത്തുകയും ചെയ്തതായി അവർ കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16