ബഹ്റൈനില്‍ ഇസ്രായേല്‍ എംബസി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
ജി.സി.സി രാജ്യങ്ങളില്‍ ആദ്യമായാണ് ഇസ്രായേല്‍ ഇത്തരത്തിലൊരു ആഘോഷം നടത്തുന്നത്
ബഹ്റൈനിലെ ഇസ്രായേല്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇസ്രായേല്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജി.സി.സി രാജ്യങ്ങളില്‍ ആദ്യമായാണ് ഇസ്രായേല്‍ ഇത്തരത്തിലൊരു ആഘോഷം നടത്തുന്നത്.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വികസിച്ച അടുത്ത ബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ബാന്‍ഡ് ഇസ്രായേലി, ബഹ്റൈന്‍ ദേശീയ ഗാനങ്ങള്‍ ആലപിച്ചു. മനാമ വിന്ധം ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇസ്രായേലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും സന്നിഹിതരായിരുന്നു. 2021 സെപ്റ്റംബറിലാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ് മനാമയില്‍ എംബസി തുറന്നത്.
Next Story
Adjust Story Font
16