Quantcast

ഇ​സ്രായേൽ പ്രതിരോധ മന്ത്രിക്ക് ബഹ്‌റൈനില്‍ ലഭിച്ചത് ഊഷ്മള സ്വീകരണം

MediaOne Logo

Web Desk

  • Updated:

    2022-02-07 06:01:07.0

Published:

7 Feb 2022 6:00 AM GMT

ഇ​സ്രായേൽ പ്രതിരോധ മന്ത്രിക്ക് ബഹ്‌റൈനില്‍ ലഭിച്ചത് ഊഷ്മള സ്വീകരണം
X

ബഹ്​റൈൻ സന്ദർശനത്തിനെത്തിയ ഇ​സ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാൻറ്റ്​സി​നെ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു.

സഖീർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചർച്ചയായി. സമാധാനം സ്​ഥാപിക്കുന്നതിനുള്ള പ്രഖ്യാപനവും ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ഇബ്രാഹിമി കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയിൽ ഉയർന്നു.

ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ നയതന്ത്ര ബന്ധം ശക്​തിപ്പെടുന്നതിന്​ സന്ദർശനം ഉപകരിക്കുമെന്ന്​ ഹമദ്​ രാജാവ്​ പറഞ്ഞു. മേഖലയിൽ സമാധാനം സ്​ഥാപിക്കുന്നതിനും അതു വഴി പുരോഗതിയും വളർച്ചയും ഉറപ്പാക്കുന്നതിനും സാധ്യമാകുമെന്ന്​ അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ​ചെയ്​തു. പരസ്​പര സഹകരണം, സംവാദം, സമാധാനപൂർണമായ സഹവർത്തിത്വം എന്നിവയിലാണ്​ ബഹ്​റൈൻ ഊന്നുന്നത്​. ലോകത്ത്​ മുഴുവൻ സമാധാനം കളിയാടണമെന്നാണ്​ രാജ്യം ആഗ്രഹിക്കുന്നത്​. ഇതിനായി വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളിൽ ബഹ്​റൈൻ ഏ​ർപ്പെടുന്നുമുണ്ട്​.

അന്താരാഷ്​ട്ര മര്യാദകളും നിയമങ്ങളും പാലിച്ച്​ വിവിധ രാജ്യങ്ങളുമായി തുറന്നതും സൗഹൃദപൂർണവുമായ ബന്ധമാണ്​ ബഹ്​റൈൻ തേടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്ക്​ നൽകിയ സ്നേഹത്തിനും മനം നിറഞ്ഞ സ്വീകരണത്തിനും ബെന്നി ഗാൻറ്റ്​സ്​ ഹമദ്​ രാജാവിന്​​ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ അൽ ഖലീഫയുമായും ബെന്നി ഗാൻറ്റ്​സ്​ കൂടിക്കാഴ്ച നടത്തി.

TAGS :

Next Story