ബഹ്റൈനിലെ കർബാബാദ് തീരം ശുചീകരിച്ചു
ബഹ്റൈനിൽ കാപിറ്റൽ ഗവർണറേറ്റിന് കീഴിൽ കർബാബാദ് തീരം ശുചീകരിച്ചു. ബഹ്റൈൻ തലബാത് കമ്പനിയുമായി സഹകരിച്ച് നടത്തിയ യജ്ഞത്തിൽ 200 ജീവനക്കാരും സന്നദ്ധ പ്രവർത്തകരും അണിനിരന്നു.
തീര പ്രദേശങ്ങളുടെ ശുചിത്വം ഉറപ്പു വരുത്താനുള്ള കാപിറ്റൽ ഗവർണറേറ്റ് സംഘടിപ്പിച്ച കാമ്പയിന്‍റെ ഭാഗമായിട്ടായിരുന്നു സേവന പ്രവർത്തനം. വിവിധ തരം മാലിന്യങ്ങൾ ശേഖരിക്കുകയും അവ സംസ്കരിക്കുന്നതിനായി ക്ലീനിങ് കമ്പനിക്ക് കൈമാറുകയും ചെയ്തു.
മനാമ ഹെൽത് സിറ്റി, ഹരിത തലസ്ഥാനം എന്നീ പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആന്‍റ് ഫോളോ അപ് കാര്യ ഡയറക്ടർ യൂസുഫ് ലോറി വ്യക്തമാക്കി. സാമൂഹിക ഉത്തരവാദിത്വം, ശുചിത്വ അവബോധം, സന്നദ്ധ സേവന സംസ്കാരം എന്നിവ വളർത്താനും ഇത്തരം കാമ്പയിനുകൾ ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16