വിവിധ രാജ്യങ്ങളിലേക്ക് ബഹ്റൈന് നിയോഗിച്ച കോൺസൽമാരെ മന്ത്രി സ്വീകരിച്ചു
വിവിധ രാജ്യങ്ങളിലേക്ക് കോൺസൽമാരായി നിയോഗിച്ച വ്യക്തികളെ ബഹ്റൈന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു.
പാകിസ്താനിലേക്ക് നിയോഗിച്ച അബ്ദുല്ല അഹ്മദ് ബൂ ഖഹൂസ്, മൊറോക്കോയിലേക്ക് നിയോഗിച്ച യാസിർ ഈസ അൽ ഹിദ്ദി, സൗദിയിലേക്ക് നിയോഗിചച മൂസ അബ്ദുല്ല അന്നുഐമി എന്നിവരെ സ്വീകരിക്കുകയും ഏൽപിക്കപ്പെട്ട ചുമതല നിർവഹിക്കാനാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വിവിധ രാജ്യങ്ങളുമായി ബന്ധം ശക്തമാക്കുന്നതിനും തങ്ങളുടെ കഴിവുകൾ വിനിയോഗിക്കാൻ സാധിക്കട്ടെയെന്നും ആശംസിച്ചു. ഏൽപിക്കപ്പെട്ട ഉത്തരവാദിത്വം ശരിയാം വിധം നിർവഹിക്കാൻ ശ്രമിക്കുമെന്ന് കോൺസലർമാർ ഉറപ്പു നൽകി.
കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസൽ ആന്റ് ഓഫീസ് കാര്യ അണ്ടർ സെക്രട്ടറി ഖലീൽ യഅ്ഖൂബ് അൽ ഖയ്യാത്ത്, വിദേശകാര്യ ഡയറക്ടർ തലാൽ അബ്ദുസ്സലാം അൽ അൻസാരി എന്നിവർ സന്നിഹിതരായിരുന്നു.
Adjust Story Font
16