മുഹറഖിൽ പഴയ കെട്ടിടം മുനിസിപ്പാലിറ്റി പൊളിച്ചു മാറ്റി
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ബഹ്‌റൈന്‍ മുഹറഖിലെ 213 നമ്പർ േബ്ലാക്കിലെ പൊളിഞ്ഞു വീഴാറായ കെട്ടിടം മുഹറഖ് മുനിസിപ്പൽ കൗൺസിൽ അധികൃതർ ഇടപെട്ട് പൊളിച്ചു മാറ്റി. ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി സഹകരിച്ചാണ് ഇതിന് നടപടി സ്വീകരിച്ചത്.
ഭിത്തിയടക്കമുള്ളത് ജനങ്ങളുടെ മേൽ വീഴുമെന്ന സാധ്യത റിപ്പോർട്ട് കിട്ടിയതിനെ തുടർന്നാണ് കെട്ടിടം പൊളിച്ചു നീക്കാൻ തീരുമാനമെടുത്തത്. ബഹ്റൈൻ പൈതൃക , സാംസ്കാരിക അതോറിറ്റിയുമായി സഹകരിച്ചാണ് പൊളിക്കൽ നടപടി സ്വീകരിച്ചത്. പൈതൃക പ്രദേശത്തുള്ള കെട്ടിടമായതിനാലാണ് അതോറിറ്റിയുടെ അനുമതി വേണ്ടിവന്നതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story
Adjust Story Font
16