സാംസ്കാരിക മേഖലയിൽ ബഹ്റൈൻ - ഇന്ത്യ സഹകരണ സാധ്യത ചർച്ച ചെയ്തു
സാംസ്കാരിക മേഖലയിൽ ബഹ്റൈൻ - ഇന്ത്യ സഹകരണ സാധ്യത ചർച്ച ചെയ്തു. സാംസ്കാരിക മേഖലയിൽ ഇന്ത്യയുമായി സഹകരിക്കുന്നതിനുള്ള സാധ്യതകൾ ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി ചെയർപേഴ്സൺ ശൈഖ മയ് ബിൻത് മുഹമ്മദ് ആൽ ഖലീഫ ആരാഞ്ഞു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ. സാംസ്കാരിക രംഗത്ത് ഇന്ത്യയുടെ സംഭാവനകൾ വളരെ വലുതാണെന്നും അവ തമ്മിലുള്ള പാരസ്പര്യം കാലങ്ങളായി സൂക്ഷിച്ചു വരുന്നുണ്ടെന്നും അവർ പറഞ്ഞു.
ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 50 വർഷം പൂർത്തിയായ വേളയും അവർ അനുസ്മരിച്ചു. ബഹ്റൈനിൽ നടപ്പാക്കുന്ന വിവിധ സാംസ്കാരിക പരിപാടികളിൽ ഇന്ത്യൻ എംബസിയുടെ സഹകരണം അംബാസഡർ വാഗ്ദാനം ചെയ്തു. ഇരുരാജ്യങ്ങളിൽ നിന്നുമുള്ള കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള പരിപാടികൾ ആവിഷ്കരിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി.
Adjust Story Font
16