ബഹ്‌റൈനിലെ പുതിയ എക്‌സിബിഷൻ സെന്റർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
വിശാലമായ സൗകര്യങ്ങളോടെ ബഹ്റൈനിൽ പുതിയ സിറ്റി സ്കേപ് എക്‌സിബിഷൻ സെന്റർ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
നിക്ഷേപകർക്കും വ്യവസായികൾക്കും കൂടുതൽ പരിഗണനയും പ്രോൽസാഹനവും നൽകാൻ എക്‌സിബിഷൻ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹമദ് രാജാവിെൻറ ഭരണകാലത്ത് എല്ലാ മേഖലകളിലും ബഹ്റൈൻ പുരോഗിയും വളർച്ചയും കൈവരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹ്റൈൻ എക്‌സിബിഷൻ സെൻററിൽ ആരംഭിച്ച എക്‌സിബിഷൻ രാജ്യത്ത് ഇതാദ്യമായാണ് സംഘടിപ്പിക്കുന്നത്. പ്രൗഢ ഗംഭീരമായ ചടങ്ങിൽ മന്ത്രിമാർ, വ്യവസായ പ്രമുഖർ, ഉന്നത വ്യക്തിത്വങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സിറ്റി സ്കേപ് എക്സിബിഷനിൽ 893 ദശലക്ഷം ദിനാറിെൻറ റിയൽ എസ്റ്റേറ്റ് പദ്ധതികളാണ് പ്രദർശിപ്പിക്കുന്നത്. ബഹ്റൈന് അകത്തും പുറത്തും നിന്നുമായി നിരവധി കമ്പനികൾ ഇതിൽ അണിനിരക്കുന്നുണ്ട്. 10,000 ത്തിലധികം റിയൽ എസ്റ്റേറ്റ് പദ്ധതികളാണ് ഇവിടെ വിൽപനക്കുണ്ടാവുക.
Adjust Story Font
16