Quantcast

ബഹ്‌റൈനും ജോർഡനും തമ്മിലുള്ള ബന്ധം മികച്ചതെന്ന് കിരീടാവകാശി

MediaOne Logo

Web Desk

  • Published:

    6 Jan 2023 2:04 AM GMT

ബഹ്‌റൈനും ജോർഡനും തമ്മിലുള്ള   ബന്ധം മികച്ചതെന്ന് കിരീടാവകാശി
X

ബഹ്‌റൈനും ജോർഡനും തമ്മിലുള്ള ബന്ധം മികച്ച നിലയിലാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന അഞ്ചാമത് ബഹ്‌റൈൻ-ജോർഡൻ സംയുക്ത ഉന്നതാധികാര സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോർഡൻ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ബഷർ അൽ ഹാനിയെയും ഉന്നതാധികാര സമിതി യോഗത്തിൽ പങ്കെടുക്കുന്ന ഇരുരാജ്യങ്ങളിലെയും മന്ത്രിമാരെയും സ്വാഗതം ചെയ്ത അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും ജോർഡൻ ഭരണാധികാരി കിങ് അബ്ദുല്ല അൽഥാനി ബിൻ ഹുസൈന്റെയും കാഴ്ചപ്പാടുകൾ ഇരുരാജ്യങ്ങളെയും കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പങ്കെടുക്കാനെത്തിയവർക്ക് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വാഗതമാശംസിച്ചു.

ബഹ്‌റൈനും ജോർഡനും തമ്മിലുള്ള മാതൃകാപരമായ ബന്ധത്തെക്കുറിച്ച് യൂസുഫ് അശ്ശിമാലി വിഷയാവതരണം നടത്തി. ഫലസ്തീൻ പ്രശ്‌നമടക്കമുള്ള കാര്യങ്ങളിൽ ഏകീകൃത നിലപാട് സ്വീകരിക്കാനും ദ്വിരാഷ്ട്ര ഫോർമുലയിലൂടെ പ്രശ്‌ന പരിഹാരത്തിനായി വഴികൾ കണ്ടെത്താനുമുള്ള ഫലപ്രദമായ നീക്കം വേണ്ടതുണ്ടെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു.

ഫലസ്തീൻ മണ്ണിലെ ഇസ്‌ലാമിക, ക്രൈസ്തവ വിശുദ്ധ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനുള്ള ജോർഡന്റെ അവകാശത്തെ എപ്പോഴും പിന്തുണക്കുന്ന സമീപനമാണ് ബഹ്‌റൈനുളളതെന്നും ഇത് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും ഡോ. ബഷർ ഹാനി വ്യക്തമാക്കി. സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിൽ കൂടുതൽ സഹകരണത്തിനുളള ചർച്ചകളും നടന്നു.

TAGS :

Next Story