Quantcast

ബഹ്‌റൈനിലെ സ്ത്രീ മുന്നേറ്റം; ചാലകശക്തിയായി വനിതാ സുപ്രീം കൗൺസിൽ

MediaOne Logo

Web Desk

  • Published:

    25 Aug 2022 8:28 AM GMT

ബഹ്‌റൈനിലെ സ്ത്രീ മുന്നേറ്റം; ചാലകശക്തിയായി വനിതാ സുപ്രീം കൗൺസിൽ
X

ബഹ്‌റൈനിലെ സ്ത്രീകളുടെ മുന്നേറ്റത്തിൽ വനിതാ സുപ്രീം കൗൺസിൽ വഹിക്കുന്ന പങ്ക് വലുതാണെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം വിലയിരുത്തി.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ ബഹ്‌റൈൻ സ്ത്രീ സമൂഹം എല്ലാ മേഖലകളിലും അവരുടേതായ വ്യക്തി മുദ്ര പതിപ്പിച്ചത് രാജ്യത്തിന് തിളക്കമാർന്ന നേട്ടമാണ്.

രാജപത്‌നി പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനമാണ് വനിതകളുടെ ഉന്നമനവും വളർച്ചയും ലക്ഷ്യമിട്ട് വനിതാ സുപ്രീം കൗൺസിൽ നടത്തിയത്.

ഇത്തരമൊരു നേട്ടത്തിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ എന്നിവർക്ക് മന്ത്രിസഭ പ്രത്യേകം ആശംസകൾ നേർന്നു. വനിതാ സുപ്രീം കൗൺസിൽ രൂപവത്കരണത്തിന്റെ 21 വർഷം പൂർത്തിയായ പശ്ചാത്തലത്തിലാണ് വിഷയം മന്ത്രിസഭ ചർച്ച ചെയ്തത്.

TAGS :

Next Story