ബഹ്‌റൈനില്‍ വേതന സംരക്ഷണ പദ്ധതി മൂന്നാം ഘട്ടം നടപ്പിലാക്കും
500 പേരിൽ അധികം ജീവനക്കാരുള്ള കമ്പനികൾ വലിയ കമ്പനികളായും 50 മുതൽ 499 ജീവനക്കാരുള്ള കമ്പനികളെ ഇടത്തരം കാറ്റഗറിയിലുമാണ് പരിഗണിക്കുക
വേതന സംരക്ഷണ പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പാക്കുമെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ജമാൽ അബ്ദുൽ അസീസ് അൽ അലവി വ്യക്തമാക്കി.
തൊഴിലുടമകളുടെ പങ്കാളിത്തത്തോടെയാണ് വേതനം വൈകുന്ന പരാതികൾ പരിഹരിക്കുന്നതിന് ഒരുങ്ങുന്നത്. സേവന, വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാനും തൊഴിലുടമക്കും തൊഴിലാളികൾക്കുമിടയിൽ മെച്ചപ്പെട്ട ബന്ധവും സുതാര്യതയും സാധ്യമാക്കാനും ശ്രമിക്കും.
തൊഴിലാളികൾക്ക് നൽകാമെന്ന് അംഗീകരിച്ചിട്ടുള്ള വേതനം സമയത്ത് തന്നെ പൂർണമായി നൽകുന്നതിന് തൊഴിലുടമകളെ പ്രേരിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട പരാതികൾക്ക് പരമാവധി വേഗത്തിലും പരസ്പര ധാരണയോടെയും പരിഹാരം കാണും.
500 പേരിൽ അധികം ജീവനക്കാരുള്ള കമ്പനികൾ വലിയ കമ്പനികളായും 50 മുതൽ 499 ജീവനക്കാരുള്ള കമ്പനികളെ ഇടത്തരം കാറ്റഗറിയിലുമാണ് പരിഗണിക്കുക. ഒന്ന് മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികളിൽ വേതന സംരക്ഷണ പദ്ധതി നടപ്പാക്കുന്നതാണ് മൂന്നാം ഘട്ടം. പുതിയ വർഷം മുതൽ ഈ കാറ്റഗറിയിലാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ 97 ശതമാനം കമ്പനികളും ഈ കാറ്റഗറിയിലാണുൾപ്പെടുന്നത്. തൊഴിലുടമകൾ പദ്ധതി നടപ്പാക്കുന്നതിന് മുന്നോട്ടു വരുന്നത് ശുഭോദർക്കമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16