Quantcast

ബഹ്റൈനിൽ വ്യാപാര, നി​ക്ഷേപ മേഖല ശക്തിപ്പെടുത്തും

MediaOne Logo

Web Desk

  • Published:

    25 Jan 2022 2:34 PM GMT

ബഹ്റൈനിൽ വ്യാപാര, നി​ക്ഷേപ മേഖല ശക്തിപ്പെടുത്തും
X

ബഹ്റൈനിൽ വ്യാപാര, നി​ക്ഷേപ മേഖല ശക്​തിപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്​ വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി മുന്നോട്ടു വെച്ച നിർദേശത്തിന്​ കാബിനറ്റ്​ അംഗീകാരം നൽകി.

വ്യാവസായിക വികസന മേഖലയുമായി ബന്ധപ്പെട്ട 22 സേവനങ്ങൾ ഓൺലൈനാക്കുന്നതിന്​ വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രിയുടെ നിർദേശവും അംഗീകരിച്ചു. സർക്കാർ വരുമാനം,​ പേയ്​​െമൻറ്​ എന്നിവ സമ്പൂർണമായി ഓൺലൈൻ വൽകരിക്കുന്നതിന്​ സാമ്പത്തിക ഉത്തേജന കാര്യങ്ങൾക്കായുള്ള മന്ത്രിതല സമിതിയുടെ മെമ്മോറാണ്ടവും കാബിനറ്റ്​ അംഗീകരിച്ചു. വ്യക്​തികൾ നേരിട്ട്​ ഹാജരാകാതെ തന്നെ 24 മണിക്കൂറും ഒാൺലൈനിൽ ​പേയ്​മെൻറും റീപെയ്​മെൻറും സാധ്യമാക്കാൻ ഇത്​ വഴിയൊരുക്കും.

TAGS :

Next Story