YOU ആപ്പ് ഈ മാസാവസാനത്തോടെ പ്രവർത്തനക്ഷമമാവും
പരീക്ഷണ ഘട്ടത്തിൽ 10,000 ഉപഭോക്താക്കളെ അംഗങ്ങളായി ചേർക്കും
ബഹ്റൈനിലെ വിവിധ സേവന മേഖലകളെ ഒരു പ്ലാറ്റ് ഫോമിൽ ലഭ്യമാക്കുന്ന തരത്തിൽ തയാറാക്കിയ YOU ആപിന്‍റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം ഈ മാസാവസാനത്തോടെയുണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പരീക്ഷണ ഘട്ടത്തിൽ 10,000 ഉപഭോക്താക്കളെ അംഗങ്ങളായി ചേർക്കും. മാർച്ച് ആദ്യത്തോടെ എല്ലാവർക്കും ലഭ്യമാകുന്ന രൂപത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വ്യക്തിയുടെ ദൈനംദിന ആവശ്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്ന രൂപത്തിലാണ് ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്.
ഗൂഗ്ൾ േപ്ല സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ ഇത് ലഭിക്കും. ഒരു വ്യക്തിയുടെ ദൈനംദിന ആവശ്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്ന രൂപത്തിലാണ് ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്. വിവിധ മേഖലകളിലുള്ളവരുടെ സഹായം ഒരു വിൻഡോയിൽ ലഭിക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഭക്ഷണം, പാനീയം, ആരോഗ്യം, വസ്ത്രം തുടങ്ങി എല്ലാം ലഭ്യമാക്കാൻ സാധിക്കുന്ന ഒന്നായിരിക്കും ആപ്ലിക്കേഷൻ.
Adjust Story Font
16