ബഹ്റൈനില്‍ എച്ച്.ആർ ഡെവലപ്മെന്റ് മൂന്നാമത് അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി
ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് അന്താരാഷ്ട്ര സമ്മേളനത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. തൊഴിൽ, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബഹ്റൈൻ സൊസൈറ്റി ഫോർ ട്രെയ്നിങ് ആന്റ് ഹ്യൂമൺ റിസോഴ്സസ് ഡെവലപ്മെന്റ് ആണ് 'തൊഴിൽ അന്തരീക്ഷത്തിൽ മാനസികാരോഗ്യം'എന്ന പ്രമേയത്തിൽ സമ്മേളനം സംഘടിപ്പിച്ചത്. ബഹ്റൈനകത്ത് നിന്നും പുറത്തു നിന്നുമായി എച്ച്.ആറുമായി ബന്ധപ്പെട്ട നിരവധി വ്യക്തികളും കൂട്ടയ്മകളും ഇതിൽ പങ്കെടുക്കുന്നുണ്ട്.
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചും അതുമൂലമുണ്ടാകുന്ന പിരിമുറുക്കത്തെക്കുറിച്ചും പരിഹാര മാർഗങ്ങളെ കുറിച്ചും ചർച്ച നടക്കും. തൊഴിലാളികളുടെ മാനസികാരോഗ്യം മുഖ്യമായി കാണണമെന്നും അതു വഴി തൊഴിൽ വിപണി മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16