Quantcast

ബഹ്‌റൈനിൽ തൊഴിൽ വിസയിൽ എത്തുന്നവർക്ക് എയർപോർട്ടിൽ വെച്ച് തന്നെ ഐബാൻ നമ്പറുകൾ നൽകും

ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് തൊഴിലാളികൾക്കായി ഈ സൗകര്യം ഏർപ്പെടുത്തുന്നത്

MediaOne Logo

Web Desk

  • Published:

    5 Aug 2024 6:08 PM GMT

ബഹ്‌റൈനിൽ തൊഴിൽ വിസയിൽ എത്തുന്നവർക്ക് എയർപോർട്ടിൽ വെച്ച് തന്നെ ഐബാൻ നമ്പറുകൾ നൽകും
X

മനാമ: തൊഴിൽ വിസയിൽ ബഹ്‌റൈനിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ നിന്ന് തന്നെ ഇനി മുതൽ ഇൻറർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പറായ IBAN ലഭ്യമാകും. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് തൊഴിലാളികൾക്കായി ഈ സൗകര്യം ഏർപ്പെടുത്തുന്നത്.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് വേതനം നൽകുന്നതിനു സൗകര്യമൊരുക്കുവാനും ലക്ഷ്യമിട്ടാണു ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറ്റിയുടെ നേത്യത്വത്തിൽ പുതിയ സൗകര്യമേർപ്പെടുത്തുന്നത്. സ്വകാര്യ മേഖലയുമായും ബഹ്‌റൈൻ സെൻട്രൽ ബാങ്കുമായും സഹകരിച്ചാണ് ഇൻർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പർ ഓരോ പ്രവാസിക്കും ലഭ്യമാക്കുകയെന്ന് എൽ.എം.ആർ.എ ചീഫ് എക്‌സിക്യൂട്ടീവ് നിബ്‌റാസ് മുഹമ്മദ് താലിബ് പറഞ്ഞു.

തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുവാനും ബാങ്ക് വഴി മാസാന്ത വേതനം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാനാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നത്. ഈ മാസം മുതൽ രാജ്യത്തെത്തുന്ന മുഴുവൻ പ്രവാസി തൊഴിലാളികൾക്കും എയർ പോർട്ടിൽ നിന്ന് തന്നെ ഐബാൻ നമ്പർ ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. തൊഴിലവകാശങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനും പരിഷ്‌കാരം നടപ്പിലാക്കുന്നത് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എൽ.എം.ആർ.എ ചീഫ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.

TAGS :

Next Story