അപകടകരമായി വാഹനമോടിച്ചവർ പിടിയിൽ
മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ വാഹനമോടിച്ചവർ ബഹ്റൈനിൽ പിടിയിലായി. സാമൂഹിക മാധ്യമങ്ങളിലുടെ ഇത് സംബന്ധിച്ച് പ്രചരിച്ച വീഡിയോ പ്രകാരമാണ് അന്വേഷണം നടന്നത്.
ഹമദ് ടൗണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ജീവന്ഭീഷണിയാകുന്ന തരത്തിൽ വാഹനമോടിക്കുകയും ചെയ്തെന്നാണ് കേസ്. നിയമ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി പ്രതികളെ റിമാന്‍റ് ചെയതിരിക്കുകയാണ്. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Next Story
Adjust Story Font
16