സർക്കാർ സ്‌കൂളുകളിൽ വൃക്ഷത്തൈ പദ്ധതി നടപ്പാക്കും
ബഹ്റൈനിൽ ഗവർണറേറ്റ് പരിധിയിലെ സർക്കാർ സ്‌കൂളുകളിൽ വൃക്ഷത്തൈകൾ നടുമെന്ന് കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫ വ്യക്തമാക്കി. വനവത്കരണ പദ്ധതി ശക്തിപ്പെടുത്തുന്നതിന് മന്ത്രിസഭയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ് വിവിധ സ്‌കൂളുകളിൽ വൃക്ഷത്തൈകൾ നടാൻ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2035 ഓടെ രാജ്യത്ത് ഇരട്ടി വൃക്ഷങ്ങളാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഹരിത കാപിറ്റൽ ഗവർണറേറ്റ് എന്ന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി കൂടുതൽ ഹരിത പ്രദേശങ്ങൾ സാധ്യമാക്കുന്നതിന് ജനങ്ങളിൽ ബോധവൽക്കരണവും നടത്തും.
പരിസ്ഥിതി ഏറ്റവും മെച്ചപ്പെട്ട നിലയിൽ സംരക്ഷിക്കുന്നതിന് പദ്ധതി ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16