മനുഷ്യക്കടത്ത് കേസിൽ രണ്ട് സ്ത്രീകൾക്ക് പത്ത് വർഷം തടവ് | Women, Human trafficking, Bahrain, imprisonment

മനുഷ്യക്കടത്ത് കേസിൽ രണ്ട് സ്ത്രീകൾക്ക് പത്ത് വർഷം തടവ്

MediaOne Logo

Web Desk

  • Published:

    3 March 2023 4:18 AM

human trafficking case
X

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ബഹ്‌റൈനിൽ പിടിയിലായ രണ്ട് സ്ത്രീകൾക്ക് 10 വർഷം തടവിന് ഒന്നാം ക്രിമിനൽ കോടതി വിധിച്ചു. യുവതികളെ മസാജ് പാർലറിലേക്കുള്ള ജോലി ഓഫർ ചെയ്ത് രാജ്യതത്തെത്തിക്കുകയും പിന്നീട് അനാശാസ്യ പ്രവർത്തനത്തിന് നിർബന്ധിക്കുകയുമായിരുന്നു.

ഇതിലൂടെ പണം സമ്പാദിക്കാനുദ്ദേശിച്ചാണ് ഇത്തരമൊരു തട്ടിപ്പിന് പ്രതികൾ മുതിർന്നത്. രാജ്യത്തെ ഒരു വിദേശ എംബസിയിൽ നിന്നുള്ള പരാതി പ്രകാരമാണ് കേസെടുത്ത് അന്വേഷിച്ചത്. ശിക്ഷാ കലാവധിക്ക് ശേഷം പ്രതികളെ ബഹ്‌റൈനിലേക്ക് തിരിച്ചു വരാനാകാത്ത വിധം നാടു കടത്താനും ഉത്തരവുണ്ട്.

TAGS :

Next Story