Quantcast

വാറ്റ്: റ്റീഷോപ് അടപ്പിച്ചു, ബഹ്‌റൈനില്‍ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനവിനെതിരെ മുന്നറിയിപ്പ്

100 ഫിൽസിന്​ വിൽപന നടത്തിയിരുന്ന കറക്​ ചായ 150 ഫിൽസായി വർധിപ്പിച്ചതിനെ തുടർന്ന്​ വാണിജ്യ, വ്യവസായ, ടൂറിസം മ​ന്ത്രാലയം ഇടപെട്ട്​ കറക്​ റ്റീഷോപ് അടപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2022-01-02 15:08:40.0

Published:

2 Jan 2022 2:58 PM GMT

വാറ്റ്: റ്റീഷോപ് അടപ്പിച്ചു, ബഹ്‌റൈനില്‍ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനവിനെതിരെ മുന്നറിയിപ്പ്
X

അടിസ്​ഥാന ഭക്ഷ്യ സാധനങ്ങളുടെ വിലവർധനക്കെതിരെ ബഹ്‌റൈന്‍ വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം മുന്നറിയിപ്പ്​ നൽകി. ​വാറ്റ്​ 10 ശതമാനമാക്കിയ പശ്ചാത്തലത്തിൽ അതിന്‍റെ മറവിൽ അടിസ്​ഥാന ഭക്ഷ്യ സാധനങ്ങളുടെ വില വർധിപ്പിക്കാതിരിക്കാൻ സ്​ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്​.

ഇത്​ സംബന്ധിച്ച്​ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. നിയമ ലംഘനം ശ്രദ്ധയി​ൽ പെടുന്നവർ അക്കാര്യം ഇ-മെയിൽ വഴിയോ അ​ല്ലെങ്കിൽ മ​ന്ത്രാലയത്തിന്‍റെ ഹോട്ട്​ ലൈൻ നമ്പർ വഴിയോ നാഷണൽ കാൾ​ സെന്‍റർ വഴിയോ അറിയിക്കാവുന്നതാണ്​.

അതേ സമയം, വാറ്റ്​ പത്ത്​ ശതമാനമായി വർധിപ്പിച്ചതിന്‍റെ മറവിൽ 100 ഫിൽസിന്​ വിൽപന നടത്തിയിരുന്ന കറക്​ ചായ 150 ഫിൽസായി വർധിപ്പിച്ചതിനെ തുടർന്ന്​ വാണിജ്യ, വ്യവസായ, ടൂറിസം മ​ന്ത്രാലയം ഇടപെട്ട്​ കറക്​ റ്റീഷോപ് അടപ്പിച്ചു.

TAGS :

Next Story