വാറ്റ് ലംഘനം: ബഹ്‌റൈനില്‍ ഒരു സ്ഥാപനം കൂടി അടപ്പിച്ചു
നാഷണൽ റെവന്യു അതോറിറ്റിയുമായി സഹകരിച്ച് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയിൽ കഴിഞ്ഞ ദിവസം നിയമം ലംഘിച്ച ഒരു സ്ഥാപനം അടച്ചു പൂട്ടാൻ ഉത്തരവിട്ടു. വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം 139 ഷോപ്പുകളിലാണ് പരിശോധന നടത്തിയത്.
വാറ്റ് നിയമം ശരിയായ രൂപത്തിൽ പാലിക്കാൻ ബോധവൽക്കരണവും നടത്തുന്നുണ്ട്. വാറ്റ് നിയമം ലംഘിക്കുന്നവർക്കെതിരെ പിഴയും ജയിൽ ശിക്ഷയുമടക്കമുള്ള നടപടികളുമുണ്ടാകും. തട്ടിപ്പ് നടത്തിയ വാറ്റ് സംഖ്യയുടെ മൂന്നിരട്ടി പിഴയും അഞ്ച് വർഷം വരെ ശിക്ഷയുമാണുണ്ടാവുകയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story
Adjust Story Font
16