Quantcast

വാറ്റ്​ തട്ടിപ്പ്​: ബഹ്‌റൈനില്‍ ഏഴ്​ കേസുകളിൽ ​അന്വേഷണം പൂർത്തിയാക്കി

MediaOne Logo

Web Desk

  • Published:

    3 Jan 2022 11:45 AM GMT

വാറ്റ്​ തട്ടിപ്പ്​: ബഹ്‌റൈനില്‍   ഏഴ്​ കേസുകളിൽ ​അന്വേഷണം പൂർത്തിയാക്കി
X

വാറ്റ്​ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴ്​ കേസുകളിൽ അന്വേഷണം പൂർത്തിയാക്കിയതായി പബ്ലിക്​ പ്രൊസിക്യൂഷൻ അറിയിച്ചു. അഞ്ച്​ ലക്ഷം ദിനാറിന്‍റെ നികുതി വെട്ടിപ്പാണ്​ കണ്ടെത്തിയിരുന്നത്​.

നാഷണൽ റെവന്യു അതോറിറ്റിയുടെ പരിശോധനയിൽ ഏഴ്​ സ്​ഥാപനങ്ങളിലാണ്​ നികു​തി വെട്ടിപ്പ്​ പിടികൂടിയത്​. പുകയില ഉൽപന്നങ്ങൾ നിർണയിച്ച ടാക്​സ്​ ഒടുക്കാതെ രാജ്യത്ത്​ എത്തിച്ചതായാണ്​ പരിശോധനയിൽ ബോധ്യ​പ്പെട്ടത്​.

TAGS :

Next Story