Quantcast

വേദിക് പെന്റാത്തലൺ 2024 നവംബർ രണ്ടിന് അദാരി പാർക്കിൽ; ഒരുക്കം പുരോഗമിക്കുന്നു

ബഹ്റൈനിലെ സ്‌കൂളുകളിൽ നിന്നുള്ള 5000ത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും

MediaOne Logo

Web Desk

  • Updated:

    2024-10-27 09:15:15.0

Published:

27 Oct 2024 9:11 AM GMT

Vedic Pentathlon 2024 at Adhari Park on November 2
X

മനാമ: വേദിക് എ.ഐ സ്‌കൂൾസ്, സാന്റമോണിക്ക സ്റ്റഡി എബ്രോഡ്, ഐ ലേണിങ് എൻജിൻസ്, ബോബ്സ്‌കോ എജുക്കേഷൻ, പി.ഇ.സി.എ ഇന്റർനാഷനൽ എന്നിവയുടെ സഹകരണത്തോടെ നവംബർ രണ്ടിന് മനാമ അദാരി പാർക്കിൽ സംഘടിപ്പിക്കുന്ന വേദിക് പെൻറാത്തലണിന്റെ അന്തിമ ഘട്ട ഒരുക്കം പുരോഗമിക്കുന്നു. മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒളിമ്പ്യാഡായിരിക്കും വേദിക് പെന്റാത്തലൺ. ബഹ്റൈനിലെ സ്‌കൂളുകളിൽ നിന്നുള്ള 5000ത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും.

വേദിക് പെന്റാത്തലൺ 2024 മത്സരം വിദ്യാർഥികളുടെ നിലവാരവും കഴിവുകളും വർധിപ്പിക്കാൻ സഹായകമാകുമെന്ന് ലോഞ്ചിങ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മറിയം അൽ ദേൻ എം.പി പറഞ്ഞു. വിദ്യാഭ്യാസ പുരോഗതിയെ പ്രോത്സാഹിപ്പിക്കാൻ രാജ്യം പ്രതിജ്ഞബദ്ധമാണ്. മത്സരങ്ങൾ വിദ്യാർഥികളുടെ നിലവാരം വർധിപ്പിക്കുമെന്നും അവർ പറഞ്ഞു.

കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസുഫ് യഅ്ക്കൂബ് ലോറി, വേദിക് ഗ്രൂപ് ഓഫ് എജുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജയിംസ് മറ്റം, ബോബ്‌സ്‌കോ ഹോൾഡിങ് സി.എം.ഡിയും സ്ഥാപകനുമായ ബോബൻ തോമസ്, പി.ഇ.സി.എ ഇന്റർനാഷനൽ സി.ഇ.ഒ സി.എം. ജൂനിത്ത് എന്നിവർ സന്നിഹിതരായിരുന്നു.

TAGS :

Next Story