Quantcast

ഒരുമയുടെ ഉത്സവമായി സലാലയിൽ മലർവാടി ബാലോത്സവം; എത്തിയത് നൂറുകണക്കിന് വിദ്യാർഥികൾ

രാവിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ ബാലോത്സവം ഉദ്ഘാടനം ചെയ്തു.

MediaOne Logo

Web Desk

  • Published:

    12 Nov 2022 5:37 PM GMT

ഒരുമയുടെ ഉത്സവമായി സലാലയിൽ മലർവാടി ബാലോത്സവം; എത്തിയത് നൂറുകണക്കിന് വിദ്യാർഥികൾ
X

സലാല: ഒരു മലർവാടിയിലെ വിവിധ തരം പൂക്കളാണ് എല്ലാവരുമെന്ന് ഉണർത്തി മലർവാടി ബാലസംഘം സംഘടിപ്പിച്ച ബാലോത്സവം കൊടിയിറങ്ങി. സലാല പബ്ലിക് പാർക്കിൽ കളിക്കാനും രസിക്കാനുമായി നൂറുകണക്കിന് വിദ്യാർഥികളാണ് ഒത്തൊരുമിച്ചത്. നാല് മുതൽ 12 വയസ് വരെയുള്ള വിദ്യാർഥികൾ നാല് വിഭാഗങ്ങളിലായാണ് മത്സരിച്ചത്.

രാവിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ ബാലോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കായി സംഘടിക്കുന്ന ഇത്രയും ബ്രഹത്തായ ഒരു പരിപാടി ആദ്യ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.എം.ഐ പ്രസിഡന്റ് ജി.സലിം സേട്ട് അധ്യക്ഷത വഹിച്ചു. കെ. ഷൗക്കത്തലി മാസ്റ്റർ പരിപാടി നിയന്ത്രിച്ചു.

കിഡ്‌സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. കിഡ്‌സ് വിഭാഗത്തിൽ ഏഴും സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 12ഉം മത്സരങ്ങളാണ് ഉണ്ടായിരുന്നത്.

സീനിയർ വിഭാഗത്തിൽ ഹയ്യാൻ റൻതീസി ഒന്നാം സ്ഥാനവും ആദിൽ ഇബ്രാഹിം, ഫിസാൻ നൗഫൽ, ജാക്വിസ്, അഫ്‌ന എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് നബ് ഹാൻ ഒന്നാം സ്ഥാനവും മുഹമ്മദ് ഷദിൻ രണ്ടാം സ്ഥാനവും ഫസീഹ് അമീൻ മൂന്നാം സ്ഥാനവും നേടി.

സബ് ജൂനിയറിൽ മുഹമ്മദ് ഫലാഹാണ് ഒന്നാമതെത്തിയത്. ആദം ജമീൽ, ആദം അയ്യാഷ് എന്നിവർ രണ്ടാമതായി. കിഡ്സ്‌ വിഭാഗത്തിൽ അലി അബാൻ, മുഹമ്മദ് റെസിൻ ഒന്നാം സ്ഥാനം നേടി. ജേക്ക് തോമസ് രണ്ടാമതെത്തി. ഫിൽസ ഇശൽ മൂന്നാം സ്ഥാനം നേടി.

വിജയികൾക്ക് ക്യാപ്റ്റൻ മുഹമ്മദ് (അബൂ തഹ്നൂൻ) , ആസിഫ് ബഷീർ ( പെൻഗ്വിൻ എം.ഡി), വിജേഷ് സി.എച്ച് (സീ പേൾസ് ജ്വല്ലറി), അൽ അമീൻ (അൽ അക്മർ ട്രേഡിങ്), രാകേഷ് കുമാർ ജാ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ബാലോത്സവ കൺവീനർ കെ.ജെ.സമീർ, ഐ.എം.ഐ വനിത പ്രസിഡന്റ് റജീന, യാസ് പ്രസിഡന്റ് മുസബ് ജമാൽ, ബാലസംഘം കോർഡിനേറ്റർ ഫസ്ന അനസ്, സലീൽ ബാബു സംബന്ധിച്ചു. നൂറുകണക്കിന് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമെത്തിയത് പാർക്കിൽ ഉത്സവ പ്രതീതിയുണ്ടാക്കി.

TAGS :

Next Story